Leading News Portal in Kerala

‘നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം’|Efforts to seek relief for indian nurse nimishapriya on death row in yemen hindered by gravity of charges


Last Updated:

മരിച്ച യമനി പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബം ദയാധനം വാങ്ങാൻ പോലും സമ്മതിക്കുന്നില്ല എന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്

News18News18
News18

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് തടസ്സം കുറ്റകൃത്യങ്ങളുടെ കാഠിന്യം. യമൻ പൗരനെ വധിച്ചതിന് യമനിൽ വിചാരണ നേരിട്ട് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് തടസ്സം നിൽക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളുടെ കാഠിന്യമെന്ന് ഉന്നതവൃത്തങ്ങൾ‌.

മരിച്ച യമനി പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബം ദയാധനം വാങ്ങാൻ പോലും സമ്മതിക്കുന്നില്ല. നിമിഷയ്ക്ക് വേണ്ടി എല്ലാ നിയമ നടപടികളും ശ്രമങ്ങളും നടത്തി പക്ഷേ അവർക്കെതിരെയുള്ള ആരോപണങ്ങൾ അത്രമേൽ ഗുരുതരമായതിനാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന് ഒരു ഉന്നത ‌വക്താവ് പിടിഐയോട് പറഞ്ഞു.

ജൂലൈ 16ന് യമനിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലായേക്കാവുന്ന സാഹചര്യത്തിൽ കുടുംബവും വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി നിരന്തരശ്രമങ്ങൾ നടത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു കഴിഞ്ഞു. യമനിലെ കോടതി രേഖകൾ അനുസരിച്ച് 2015 ജൂലൈയിൽ അവരുടെ ആ നാട്ടിലെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മെഹ്ദിയ മറ്റൊരു നഴ്സിന്റെ സഹായത്തോടെ മരുന്നുകൊടുത്തു മയക്കി കൊലപ്പെടുത്തിയ ശേഷം അയാളുടെ ശരീരം നിരവധി കഷണങ്ങളാക്കി മുറിച്ചുമാറ്റി ഒരു ടാങ്കിൽ നിക്ഷേപിച്ചുവെന്നാണ് കേസ്.