ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശിനി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു|woman from Thrissur written letter to Chief Justice of Supreme Court claiming to be the daughter of Jayalalitha and MGR
Last Updated:
തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു
തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ സ്വദേശിനി സുനിത സുപ്രീംകോടതിയിൽ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു.
തൃശ്ശൂർ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താൻ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആർ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏൽപ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവർ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സിൽ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോൾ ഡിഎൻഎ പരിശോധന നടത്തി അമ്മ താൻ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പോയസ് ഗാർഡനിലെ വേദനിലയത്തിൽ അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു.
സ്റ്റെയർകേസിന്റെ ചുവട്ടിൽ അനക്കമറ്റ് കിടക്കുന്ന അമ്മയെയാണ് കണ്ടതെന്നും ബോധമില്ലാത്തത് പോലെയോ മരിച്ചത് പോലെയോ ആണ് കിടന്നിരുന്നത്. ടി ടിവി ദിനകരൻ, ഇളവരശ്ശി സുധാകരൻ വീട്ടിലെ മറ്റ് സഹായികളും ചുറ്റിലും ഉണ്ടായിരുന്നു. ഈ സമയത്ത് ശശികല അമ്മ ജയലളിതയുടെ മുഖത്ത് ചവിട്ടുന്നതും താൻ കണ്ടു. ഞെട്ടലോടെ അലറി കരഞ്ഞ തന്റെ വായ വീട്ടിലെ ജോലിക്കാരിൽ ഒരാൾ പൊത്തിപ്പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. പിന്നീട് പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങി. അമ്മ കൊല്ലപ്പെട്ടതാണെന്ന സത്യം ലോകത്തോട് വെളിപ്പെടുത്താൻ പലവട്ടം ഒരുങ്ങിയതാണ്. എന്നാൽ തന്നെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെ കരുതിയാണ് ഈ കഴിഞ്ഞ എട്ടര വർഷവും ഇത് പുറത്തു പറയാതെ ഇരുന്നതന്നും സുനിത കത്തിൽ പറയുന്നു. താൻ അമ്മയുടെ മകളാണെന്ന് തിരിച്ചറിയാൻ മുതൽ അവരുടെ മരണംവരെയും അത് കഴിഞ്ഞ് 2024 ഓഗസ്റ്റ് വരെയും തനിക്കായി സാമ്പത്തിക സഹായം നൽകി വന്നിരുന്നുവെന്നും സുനിത അവകാശപ്പെടുന്നു.
New Delhi,Delhi
July 14, 2025 5:57 PM IST
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശിനി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു