Leading News Portal in Kerala

രാജ്യത്ത് അൺലിമിറ്റഡായി ഹൈവേ യാത്ര ചെയ്യാം വെറും 3000 രൂപയ്ക്ക്; പുതിയ വാർഷിക ഫാസ്റ്റ് ടാഗ് പാസ് ഓഗസ്റ്റ് 15 മുതൽ Unlimited highway travel in the country for just Rs three thousand New FASTag pass from August 15


Last Updated:

സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾ മാത്രമായിരിക്കും പാസ് ലഭ്യമാവുക

News18News18
News18

ഇന്ത്യയിലെ ഹൈവേ യാത്രക്കാർക്കായി ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. 3,000 രൂപയാണ് ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ വില. 2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ വരും. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായാണ് പാസ് അവതരിപ്പിച്ചത്.3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് നിതിൻ ഗഡ്കരി എക്സ് പോസ്റ്റിൽ പറഞ്ഞു.

3,000 രൂപ വിലയുള്ള പാസിന് ആക്ടിവേഷൻ തീയതി മുതൽ 1 വർഷം അല്ലെങ്കിൽ 200 യാത്രകൾ വരെ (ഏതാണോ ആദ്യം വരുന്നത് അത്) സാധുതയുണ്ടാകും. സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾ മാത്രമായിരിക്കും ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാർഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് ഗഡ്‍കരി പറഞ്ഞു

ഡ്രൈവർമാർക്ക് രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) വെബ്‌സൈറ്റ്, MoRTH (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം)വെബ്സൈറ്റ് എന്നിവയിലെ പ്രത്യേക ലിങ്ക് വഴി വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും.

60 കിലോമീറ്റർ പരിധിയിലുള്ള ടോൾ പ്ലാസകളിൽ നിർത്തി പണം നൽകേണ്ടതിന്റെ ആവശ്യകത വാർഷിക പാസ് കുറയ്ക്കുന്നു. ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഹൈവേ യാത്ര വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഗതാഗതക്കുരുക്കും ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവും ഒഴിവാക്കാനും വാർഷിക പാസ് സഹായിക്കുന്നു. വാർഷിക ഫാസ്ടാഗ് പാസിലൂടെ ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കാനും ഹൈവേ യാത്ര സമ്മർദ്ദം കുറഞ്ഞതും കൂടുതൽ താങ്ങാനാവുന്നതുമാക്കിമാറ്റുന്നു എന്നും ഗഡ്‍കരി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/

രാജ്യത്ത് അൺലിമിറ്റഡായി ഹൈവേ യാത്ര ചെയ്യാം വെറും 3000 രൂപയ്ക്ക്; പുതിയ വാർഷിക ഫാസ്റ്റ് ടാഗ് പാസ് ഓഗസ്റ്റ് 15 മുതൽ