Leading News Portal in Kerala

പണയസ്വർണത്തിന്റെ മൂല്യം വീണ്ടും കണക്കാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് സുപ്രീം കോടതി| Supreme Court says bank has no authority to revalue mortgaged gold


Last Updated:

കൃത്യസമയത്ത് പണം തരികെ അടയ്ക്കാതെ വന്നപ്പോൾ സ്വർണത്തിന്റെ മൂല്യം വീണ്ടും പരിശോധിച്ചെന്നും ഇതിൽ ആഭരണം വ്യാജമാണെന്ന് കണ്ടെത്തിയെന്നും സ്വർണം പൂശിയ ആഭരണങ്ങൾ‌ വിറ്റെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം

സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിസ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി
സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി

ന്യൂഡൽഹി: സ്വർണം പണയപ്പെടുത്തി വായ്പ എടുത്തുകഴിഞ്ഞാൽ വീണ്ടും അതിന്റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ബിഹാർ സ്വദേശി അഭിഷേക് സിങ്ങിന്റെ ഹർജിയിലാണ് വിധി. ബിഹാറിലെ മൊതിജീലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ 254 ഗ്രാം സ്വർണം പണയപ്പെടുത്തി അഭിഷേക് 7.7 ലക്ഷം രൂപ 2020 ജൂലൈയിൽ വായ്പ എടുത്തിരുന്നു. പണം പലിശ ഉൾപ്പെടെ 2023 മാർച്ചിൽ തിരിച്ചട‌ച്ചു. എന്നാല്‍ സ്വർണം തിരികെ നൽകാൻ ബാങ്കിന് സാധിച്ചില്ല.

കൃത്യസമയത്ത് പണം തരികെ അടയ്ക്കാതെ വന്നപ്പോൾ സ്വർണത്തിന്റെ മൂല്യം വീണ്ടും പരിശോധിച്ചെന്നും ഇതിൽ ആഭരണം വ്യാജമാണെന്ന് കണ്ടെത്തിയെന്നും സ്വർണം പൂശിയ ആഭരണങ്ങൾ‌ വിറ്റെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. ഇതിനെതിരെ അഭിഷേക് നൽ‌കിയ പരാതിയിൽ‌ 2023 മെയ് 22ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇതിനെതിരെ ബാങ്ക് പട്ന ഹൈക്കോടതിയിൽ ഹർ‌ജി നൽ‌കുകയും അനുകൂല വിധി നേടുകയും ചെയ്തു. എഫ്ഐആറും റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് അഭിഷേക് സുപ്രീംകോടതിയിൽ അപ്പീൽ‌ നൽകിയത്.

Summary: Supreme Court says banks have no authority to re-assess the value of gold once it has been pledged as collateral for a loan