വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി ലൈംഗികബന്ധത്തിന് ശേഷം അയാൾ വിവാഹം കഴിച്ചില്ലെന്ന് എങ്ങനെ കേസ് കൊടുക്കും? സുപ്രീം കോടതി How can a married woman file a case against another man for not marrying her after having sex with him says Supreme Court
Last Updated:
കാമുകന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് തന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും എന്നാല്‍ വിവാഹം കഴിച്ചില്ലെന്നും ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്
കാമുകനെതിരെ കേസിന് പോയ വിവാഹിതയായ യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിവാഹേതര ബന്ധത്തില്‍ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായാണ് യുവതിയുടെ ആരോപണം. എന്നാല്‍ വിവാഹിതയായിരുന്നിട്ടും കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് വിചാരണ നേരിടേണ്ടി വരുമെന്ന് കോടതി യുവതിക്ക് മുന്നറിയിപ്പ് നല്‍കി.
കാമുകന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് തന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും എന്നാല്‍ വിവാഹം കഴിച്ചില്ലെന്നും ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്നും കേസില്‍ യുവതിയും കുറ്റക്കാരിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിങ്ങള്‍ പക്വതയുള്ള വ്യക്തിയാണെന്നും വിവാഹത്തിന് പുറത്തുള്ള ബന്ധം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് യുവതിയോട് പറഞ്ഞു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പരാതിക്കാരി കാമുകനുമായുള്ള ബന്ധത്തെ തുടർന്ന് ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തിനു മുമ്പാണ് ഇവർ കാമുകനുമായി ലൈംഗികബന്ധം തുടർന്നിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്റെ കക്ഷിയെ പലതവണ ലൈംഗിക ബന്ധത്തിനായി അയാള്‍ വിവിധ ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയതായി യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ അയാള്‍ പറഞ്ഞതനുസരിച്ച് എന്തിനാണ് ഹോട്ടലുകളിലേക്ക് ആവര്‍ത്തിച്ച് പോയതെന്ന് സുപ്രീം കോടതി ബെഞ്ച് യുവതിയോട് ചോദിച്ചു. വിവാഹിതയായിരുന്നിട്ടും മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതോടെ നിങ്ങള്‍ കുറ്റം ചെതിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കുറ്റാരോപിതനായ അങ്കിത് ബണ്‍വാളിന് പാട്‌ന ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇദ്ദേഹത്തിനെരെയുള്ള യുവതിയുടെ ഹര്‍ജി പാട്‌ന കോടതി തള്ളുകയും ചെയ്തു. അതേസമയം പാട്‌ന ഹൈക്കോടതിയുടെ നടപടി ശരിയാണെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി.
നേരത്തെ ബലാത്സംഗക്കുറ്റം ആരോപിച്ച് യുവതി അദ്ദേഹത്തിനെതിരെ ഔപചാരിക പരാതി നല്‍കിയതിനാല്‍ ബണ്‍വാളിന് വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.
2016-ല്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടാണ് അങ്കിതും യുവതിയും ബന്ധം തുടങ്ങിയത്. ബണ്‍വാളിന്റെ നിര്‍ദ്ദേശവും സമ്മര്‍ദ്ദവും കാരണമാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന് യുവതി ആരോപിച്ചു. മാര്‍ച്ച് ആറിന് കുടുംബ കോടതി ഇവരുടെ ബന്ധം വേര്‍പ്പെടുത്തി. വിവാഹമോചനശേഷം യുവതി അങ്കിതിനോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അയാള്‍ ഇത് നിരസിച്ചതോടെയാണ് യുവതി പരാതിപ്പെട്ടത്.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് രേഖയില്‍ നിന്ന് വ്യക്തമായതോടെ പാട്‌ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെയാണ് കേസ് സുപ്രീം കോടതിയിലേക്ക് എത്തിയത്.
New Delhi,Delhi
July 17, 2025 3:39 PM IST
വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി ലൈംഗികബന്ധത്തിന് ശേഷം അയാൾ വിവാഹം കഴിച്ചില്ലെന്ന് എങ്ങനെ കേസ് കൊടുക്കും? സുപ്രീം കോടതി