Leading News Portal in Kerala

ഭോപ്പാലിൽ 20 വർഷം ട്രാൻസ്ജെൻഡറായി ജീവിച്ച ബംഗ്‌ളാദേശ് സ്വദേശിയെ നാടുകടത്തിയേക്കും


Last Updated:

ഭോപ്പാലിലെ മംഗൾവാര, ബുധ്വാര പ്രദേശങ്ങളിലേക്ക് താമസം മാറുന്നതിനുമുമ്പ് കലാം മഹാരാഷ്ട്രയിലാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

നേഹ കിന്നർ എന്ന അബ്ദുൾ കലാംനേഹ കിന്നർ എന്ന അബ്ദുൾ കലാം
നേഹ കിന്നർ എന്ന അബ്ദുൾ കലാം

ഭോപാൽ നഗരത്തിൽ വർഷങ്ങളായി ട്രാൻസ്‌ജെൻഡർ സ്ത്രീയായി വേഷം ധരിച്ച് താമസിച്ചിരുന്ന ബംഗ്ലാദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ കലാം എന്നറിയപ്പെടുന്ന വ്യക്തി തന്റെ യഥാർത്ഥ വ്യക്തിത്വം മറയ്ക്കാൻ ‘നേഹ കിന്നർ’ എന്ന പേര് സ്വീകരിച്ചു. പതിനേഴാം വയസ്സിൽ ഇയാൾ ഇന്ത്യയിൽ പ്രവേശിച്ചതായും, പിന്നീട് തന്റെ ബംഗ്ലാദേശ് പൗരത്വം മറച്ചുവെക്കാൻ വ്യാജ ഇന്ത്യൻ രേഖകൾ സമ്പാദിച്ചതായും അധികൃതർ വെളിപ്പെടുത്തി.

ഭോപ്പാലിലെ മംഗൾവാര, ബുധ്വാര പ്രദേശങ്ങളിലേക്ക് താമസം മാറുന്നതിനുമുമ്പ് കലാം മഹാരാഷ്ട്രയിലാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവാദം സ്ഥാപിക്കുന്നതിനായി ഇയാൾ ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ നേടി. ഈ ഐഡന്റിറ്റിയിൽ ഇയാൾ സമൂഹവുമായി ഇടകലർന്ന് ജീവിച്ചുവരികയായിരുന്നു.

സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരയാണ് നേഹയെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് തലയ്യ പോലീസ് ഒരു ആഴ്ച മുമ്പ് അവരെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനിടെ ഈ വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 2019 ൽ എംപി നഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം തുടരുകയാണ്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

ഭോപ്പാൽ നഗരത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ തിരിച്ചറിയുന്നതിനായി ഒരു വെരിഫിക്കേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി ഭോപ്പാൽ പോലീസ് കമ്മീഷണർ അറിയിച്ചു. അബ്ദുൾ കലാം എന്ന നേഹ കിന്നറിനെ നാടുകടത്താനുള്ള ഉത്തരവുകൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ ഇയാളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

നഗരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും വ്യാജ രേഖകളുടെ ഉപയോഗവും തടയാൻ സഹായിക്കുന്നതിന് സംശയാസ്പദമായ വ്യക്തികളെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Summary: A Bangladesh native, living under the guise of a transgender in Bhopal, India landed police net after a tip-off. Assuming the name Neha Kinnar (real name Abdul Kalam), the person had obtained fake Indian documents to continue living here from the age of 17