കാമുകനുമൊത്തുള്ള സ്വകാര്യചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഭാര്യയുടെ പദ്ധതി; ഭർത്താവിന്റെ ഫോണ്‍ തട്ടിപ്പറിക്കാൻ രണ്ടു സുഹൃത്തുക്കൾ|Wifes plan to delete private pictures with boyfriend 2 friends try to steal husbands phone
Last Updated:
ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്ന കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുവേണ്ടിയായിരുന്നു യുവതിയുടെ മോഷണ പദ്ധതി
സൗത്ത് ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ ഭര്‍ത്താവിന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ഭാര്യ രണ്ട് പുരുഷന്മാരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്ന കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുവേണ്ടിയായിരുന്നു യുവതിയുടെ മോഷണ പദ്ധതി.
ജൂണ്‍ 19-നാണ് സംഭവം നടന്നത്. ഫോണ്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ സംഭവ ദിവസം മുതല്‍ ഒളിവിലാണ്. പ്രതികളിലൊരാളായ 27-കാരന്‍ അങ്കിത് ഗഹ്‌ലോട്ടിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണം ഏല്‍പ്പിച്ച യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവിന്റെ ഫോണില്‍ ഇവരുടെ സ്വകാര്യ ചിത്രങ്ങളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ അങ്കിത് ചൗഹാന്‍ അറിയിച്ചു.
ചിത്രങ്ങള്‍ വീണ്ടെടുക്കാനും ഡിലീറ്റ് ചെയ്യാനുമാണ് ഫോണ്‍ മോഷ്ടിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഭര്‍ത്താവിന്റെ പതിവ് റൂട്ടും ജോലി സമയവുമെല്ലാം യുവതി പ്രതികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. ജൂണ്‍ 19-ന് അവര്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അങ്കിത് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
സുല്‍ത്താന്‍പൂരിലെ മെയിന്‍ മാര്‍ക്കറ്റ് റോഡിലെ ഓള്‍ഡ് യുകെ പെയിന്റ് ഫാക്ടറിക്കു സീമപത്തുനിന്നാണ് ഫോണ്‍ തട്ടിയെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് പരാതിക്കാരന്റെ ഫോണ്‍കോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുകയായിരുന്നുവെന്നും ഡിസിപി അറിയിച്ചു. സ്‌കൂട്ടറിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേര്‍ തന്റെ ഫോണ്‍ തട്ടിയെടുത്ത് ഓടിപ്പോയെന്ന് പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.
വസന്ത്കുഞ്ചില്‍ നിന്നുള്ള എഎന്‍പിആര്‍ സ്‌കാന്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഈ സ്‌കൂട്ടര്‍ പ്രതികള്‍ ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. വാടക രേഖകളും ആധാറുമായി ബന്ധിപ്പിച്ച ഡാറ്റയും ഉപയോഗിച്ച് പ്രതിയെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്രയില്‍ നിന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കാന്‍ ഇരുവരും പഴയ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തതായും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസില്‍ പരാതിക്കാരന്റെ ഭാര്യയെയും ചോദ്യം ചെയ്യും. രക്ഷപ്പെട്ട പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
Thiruvananthapuram,Kerala
July 18, 2025 10:10 PM IST
കാമുകനുമൊത്തുള്ള സ്വകാര്യചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഭാര്യയുടെ പദ്ധതി; ഭർത്താവിന്റെ ഫോണ്‍ തട്ടിപ്പറിക്കാൻ രണ്ടു സുഹൃത്തുക്കൾ