Leading News Portal in Kerala

തടി കുറയ്ക്കാൻ യുട്യൂബ് നോക്കി മൂന്ന് മാസം തണുത്ത ജൂസ് മാത്രം കുടിച്ച 17-കാരൻ മരിച്ചു|Tamil Nadu teen dies after alleged 3-month juice-only diet he saw on YouTube


Last Updated:

വിദ്യാർഥി കോളേജിൽ ചേരുന്നതിന് മുൻപ് ശരീരഭാരം കുറയ്ക്കുന്നതിനായി യൂട്യൂബിൽ നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നു

News18News18
News18

കന്യാകുമാരി: തടി കുറയ്ക്കാൻ യുട്യൂബ് നോക്കി മൂന്ന് മാസം തണുത്ത ജൂസ് മാത്രം കുടിച്ച 17-കാരൻ മരിച്ചു. കന്യകുമാരി ജില്ലയിലെ കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. ഈ വർഷം പ്ലസ്ടു കഴിഞ്ഞ വിദ്യാർഥി കോളേജിൽ ചേരുന്നതിന് മുൻപ് ശരീരഭാരം കുറയ്ക്കുന്നതിനായി യൂട്യൂബിൽ നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നു.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് കുട്ടി മെഡിക്കൽ വിദഗ്ദ്ധനെയോ പോഷകാഹാര വിദഗ്ദ്ധനെയോ സമീപിച്ചിട്ടില്ലെന്ന് കുടുംബം ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ച് ജൂസ് മാത്രമാണ് കഴിച്ചിരുന്നത്. ശരീരഭാരം വേഗത്തിൽ കുറയുന്നതിനായി മകൻ ചില നിർദ്ദിഷ്ട മരുന്നുകൾ കഴിച്ചിരുന്നെന്നും കൂടാതെ അടുത്തിടെ വ്യായാമം ചെയ്യാൻ ആരംഭിച്ചതായും കുടുബം പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കുട്ടിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും വീട്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമെന്നാണ് സൂചന.

Summary: 17-year-old boy from Colachel in Tamil Nadu died of suspected suffocation after following an unverified fruit juice-only diet seen on YouTube, with no expert consultation for three months.