Leading News Portal in Kerala

ലൈംഗികബന്ധം നിഷേധിച്ച വിവാഹിതനെ പിന്തുടർന്ന് ശല്യം ചെയ്യുന്ന യുവതിയോട് 300 മീറ്റർ പരിധിയിൽ പോകരുതെന്ന് കോടതി Married man complains of harassment after refusing sex Court tells woman not to come within 300 meters of flat | India


Last Updated:

പരാതിക്കാരനെയോ അയാളുടെ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി

 പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലൈംഗിക ബന്ധം നിഷേധിച്ചതിന് വിവാഹിതയായ ഒരു യുവതി പിന്തുടർന്ന് ശല്യം ചെയ്യുന്നെന്ന വിവാഹിതനായ ഒരു പുരുഷന്റെ പരാതിയിൽ ഇടപെട്ട് കോടതി.പരാതിക്കാരന്റെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്തുകയാണെന്ന് നിരീക്ഷിച്ച കോടതി പരതിക്കാരനെ പിന്തുടരുന്നതിൽ നിന്ന് യുവതിയെ വിലക്കുകയും വിവാഹിതയായ യുവതി പരാതിക്കാരന്റെ ഫ്ലാറ്റിന് 300 മീറ്ററിനുള്ളില്‍ വരാനോ അയാളെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാനോ പാടില്ലെന്നും നിര്‍ദേശിച്ചു.

പ്രതികൾ (സ്ത്രീയും ഭർത്താവും) പരാതിക്കാരനെ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെ നേരിട്ടോ ഇലക്ട്രോണിക്, ടെലിഫോണിക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ആശയവിനിമയ മാർഗങ്ങളിലൂടെയോ പിന്തുടരുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണെന്ന് ജൂലൈ 25 ന് നിരോധന ഉത്തരവ് പാസാക്കിക്കൊണ്ടു രോഹിണി കോടതിയിലെ സിവിൽ ജഡ്ജി രേണു ഉത്തരവിട്ടു. പരാതിക്കാരനെയോ കുടുംബാംഗങ്ങളെയോ നേരിട്ടോ അല്ലാതെയോ, മൂന്നാം കക്ഷികൾ വഴി ബന്ധപ്പെടാൻ ശ്രമിക്കുരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും സ്ത്രീ തന്നെ പിന്തുടരുന്നത് നിർത്താത്തതിനെ തുടർന്നാണ് വടക്കൻ ഡൽഹിയിലെ വിജയ് നഗറിൽ താമസിക്കുന്ന പരാതിക്കാരൻ കോടതിയെ സമീപിക്കാൻ നിർബന്ധിതനായത്. 2019 ൽ ഒരു ആശ്രമത്തിൽ വെച്ചാണ് യുവതിയെ കണ്ടുമുട്ടിയതെന്ന് പരാതിക്കാരൻ ഹർജിയിൽ പറയുന്നു. മൂന്ന് വർഷത്തിന് ശേഷം, സ്ത്രീ തന്റെ വികാരങ്ങൾ അയാളോട് തുറന്നുപറഞ്ഞു, എന്നാൽ താൻ ഒരു വൃദ്ധനും വിവാഹിതനുമാണെന്ന് പറഞ്ഞ് അയാൾ അവളുടെ ആഗ്രഹം നിരസിച്ചുവെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് സ്ത്രീ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സോഷ്യൽ മീഡിയയ വഴി തന്റെ കുട്ടികളെ പിന്തുടരുകയും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും തുടങ്ങിയതായി പരാതിയിൽ ആരോപിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

ലൈംഗികബന്ധം നിഷേധിച്ച വിവാഹിതനെ പിന്തുടർന്ന് ശല്യം ചെയ്യുന്ന യുവതിയോട് 300 മീറ്റർ പരിധിയിൽ പോകരുതെന്ന് കോടതി