Leading News Portal in Kerala

ബലാത്സംഗ കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി|Court finds former JDS MP Prajwal Revanna guilty in sexual assault case | India


Last Updated:

ആദ്യത്തെ സംഭവം 2021 ൽ കോവിഡ് ലോക്ക്ഡൗൺ സമയത്താണ് നടന്നത്

News18News18
News18

സസ്‌പെൻഡ് ചെയ്യപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന്  വെള്ളിയാഴ്ച ബെംഗളൂരുവിലെ വിചാരണ കോടതി കണ്ടെത്തി.

വീട്ടുജോലിക്കാരിയെ നിരന്തരമായി ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോകൾ പകർത്തുകയും ചെയ്തുവെന്ന കുറ്റമാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലി ചെയ്തിരുന്ന ഒരു വീട്ടുജോലിക്കാരി രേവണ്ണയ്‌ക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം 2021 ൽ കോവിഡ് ലോക്ക്ഡൗൺ സമയത്താണ് നടന്നത്.

ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകൾ ഇത്തരത്തിൽ ‌പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. പൊലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവിൽ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് നേതാവിനെ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.