ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രികള്‍ക്ക് ജാമ്യം|Two nuns arrested in Chhattisgarh granted bail | India
Last Updated:
ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രികള്‍ക്ക് ജാമ്യം. അറസ്റ്റിലായി ഒൻപതാം ദിവസമാണ് ജാമ്യം ലഭിച്ചത്. ബലാസ്പൂര്‍ NIA കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
നിരവധി ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ആൾ ജാമ്യം, 50000 രൂപ കെട്ടിവയ്ക്കണം, പാസ്പോർട്ട് ഹാജരാക്കണം, രാജ്യം വിടരുത് എന്നിങ്ങനെയാണ് ജാമ്യം ഉപാധികൾ.
അതിനിടെ, കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപി രംഗത്തെത്തി. കന്യാസ്ത്രീകള്‍ യുവതിയെ കെട്ടിയിട്ട നിലയിലുള്ള ചിത്രം പോസ്റ്റ് ചെയ്തു. പിന്നീട് ഈ ചിത്രം ഡിലീറ്റ് ചെയ്തു
August 02, 2025 12:30 PM IST