Leading News Portal in Kerala

ബലാത്സംഗ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം Former MP Prajwal Revanna sentenced to life in Farmhouse rape case | India


Last Updated:

ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്

പ്രജ്വല്‍ രേവണ്ണപ്രജ്വല്‍ രേവണ്ണ
പ്രജ്വല്‍ രേവണ്ണ

സസ്‌പെൻഡ് ചെയ്യപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് രജിസ്റ്റർ ചെയ്ത നാല് ലൈംഗിക പീഡന, ബലാത്സംഗ കേസുകളിൽ ഒന്നിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഇരയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിലുള്ള ഗാനിക്കട ഫാംഹൗസിൽ വീട്ടുജോലിക്കാരിയായി നിന്ന 48 കാരിയായ ഒരു സ്ത്രീ നൽകിയ പീഡന പരാതിയിൽ  കോടതി പ്രജ്വൽലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2021 ൽ അവർ രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്നും പ്രതി തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും ഇരയുടെ പരാതിയിൽ പറയുന്നു. ഈ കേസിലാണ് ശിക്ഷ വിധിച്ചത്.

ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രജിസ്റ്റർചെയ്ത നാല് ക്രിമിനല്‍ കേസുകളിൽ ഒന്നാം പ്രതിയാണ് പ്രജ്വൽ രേവണ്ണ.

2024 ഏപ്രിലിൽ ഹസ്സനിലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന 48 വയസ്സുള്ള സ്ത്രീയാണ് അദ്ദേഹത്തിനെതിരെ ആദ്യത്തെ പരാതി നൽകിയത്.

കേസ് പുറത്തുവന്നതോടെ, മകനെതിരെ മൊഴി നൽകുന്നത് തടയാൻ പ്രജ്വലിന്റെ മാതാപിതാക്കളുടെ നിർദ്ദേശപ്രകാരം അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണവും ഉയർന്നിരുന്നു. പിന്നീട്, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസ് ഏറ്റെടുത്തു. വിർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ  2024 ലെ കർണാടക ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അദ്ദേഹം ജർമ്മനിയിലേക്ക് പോയി .  കഴിഞ്ഞ വർഷം മെയ് 31 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ അറസ്റ്റിലായ രേവണ്ണ അന്നുമുതൽ ജയിലിലാണ്.