Leading News Portal in Kerala

ബജ്റംഗ്ദളിനെതിരെ പരാതി നല്‍കി കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍|Girls who were with nuns file complaint against Bajrang Dal | India


Last Updated:

ബജ്​രംഗ്​ദൾ നേതാവ് ജ്യോതിശർമ്മ ഉൾപ്പെടെ 25 പേർക്കെതിരെ യുവതികൾ കേസ് നൽകിയതായി റിപ്പോർട്ട്

News18News18
News18

ഛത്തീസ്​ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്​രംഗ്​ദളിനെതിരെ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ.

ബജ്​രംഗ്​ദൾ നേതാവ് ജ്യോതിശർമ്മ ഉൾപ്പെടെ 25 പേർക്കെതിരെ യുവതികൾ കേസ് നൽകിതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് യുവതികൾ പരാതി നൽകിയത്.

നാരായൺപുർ ജില്ലയിൽ നിന്നുള്ള ​ഗോത്രവർ​ഗവിഭാ​ഗത്തിൽപ്പെട്ട ഇവരെ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്യ്തതും.

സഞ്ചാര സ്വതാന്ത്ര്യം നിഷേധിക്കൽ, പരസ്യ വിചാരണയ്ക്ക് വിധേയരാക്കുക, തെറ്റായ മൊഴി നൽകാൻ നിർബന്ധിക്കൽ തുടങ്ങിയവ ആരോപിച്ചാണ് പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്.