Leading News Portal in Kerala

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു; 8 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം|Malayali dancer dies in road accident in Tamil Nadu 8 injured one in critical condition | India


Last Updated:

തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് വാഹനാപകടം ഉണ്ടായത്

News18News18
News18

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. സംഭവത്തിൽ 8 പേർക്ക് പരിക്ക്. ഒരാളുടെ നില ​ഗുരുതരം.

പരിക്കേറ്റവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടോടെ പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് വാഹനാപകടം ഉണ്ടായത്.സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.