ബീഹാറിൽ സീതാ ക്ഷേത്രം; അയോദ്ധ്യാ മാതൃകയില്‍ 900 കോടി രൂപ ചെലവില്‍ നിര്‍മ്മാണം Janaki Mandir in Bihar at a cost of Rs 900 crore in 67 acres in the model of ayodhya temple | India
Last Updated:
ബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുക
സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബീഹാറിലെ സീതാമർഹിയിലെ പുനൗരാധാമിലുള്ള ജാനകി മന്ദിറിന്റെ പുനരുദ്ധാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച തറക്കല്ലിട്ടു.അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിന്റെ മാതൃകയിൽ നിർമിക്കുന്ന സീതാ ക്ഷേത്രത്തിന്റെ ഭൂമി പൂജയും ക്ഷേത്രത്തിന്റെ പുതിയ രൂപകൽപ്പനയുടെ അനാച്ഛാദനവും അമിത്ഷാ നിർവഹിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ ട്രസ്റ്റിന് കീഴിൽ ബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുക.ബിഹാർ മുഖ്യമന്ത്രി മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര മന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
21 തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നുള്ള മണ്ണ്, 31 നദികളിൽ നിന്നുള്ള വെള്ളം, ജയ്പൂരിൽ നിന്നുള്ള ഒരു വെള്ളി കലശം, ഡൽഹിയിൽ നിന്നുള്ള വെള്ളി പ്രാർത്ഥനാ പാത്രങ്ങൾ, തിരുപ്പതി ബാലാജിയിൽ നിന്നുള്ള ലഡ്ഡു എന്നിവയുടെ അകമ്പടിയോടെയാണ് ഭൂമിപൂജ നടത്തിയത്.
നിലവിലുള്ള 17 ഏക്കർ സ്ഥലവും 165.57 കോടി രൂപ ചെലവിൽ പുതുതായി ഏറ്റെടുക്കുന്ന 50 ഏക്കറും ഉൾപ്പെടെ 67 ഏക്കറിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിനായി ബീഹാർ സർക്കാർ 882.87 കോടി രൂപ അനുവദിച്ചു.
പ്രദക്ഷിണ പാത , യാഗ പവലിയൻ, മ്യൂസിയം, ഓഡിറ്റോറിയം, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, തീർത്ഥാടകർക്കുള്ള ധർമ്മശാല, പാർക്കിംഗ് സോണുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ ഉണ്ടായിരിക്കും.ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുമായി റോഡ്, റെയിൽ വഴി സീതാ ക്ഷേത്രത്തെ ബന്ധിപ്പിക്കും. ചടങ്ങിനിടെ, അമിത് ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ സീതാമർഹി-ന്യൂഡൽഹി അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
Summery : Union Home Minister Amit Shah on Friday laid the foundation stone for the renovation of Janaki Mandir at Punauradham in Sitamarhi, Bihar. The Sita temple will be built on the model of Ayodhya the Ram temple on 67 acres. The Bihar government has allocated 882.87 crore for the temple complex.
August 09, 2025 3:26 PM IST