Leading News Portal in Kerala

‘രാജ്യം സുരക്ഷിത കരങ്ങളിൽ’; മോദിയെയും അമിത്ഷായെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ Country is in safe hands Congress leader Ahmed Patels son Faisal Patel praises prime minister Modi and Amit Shah | India


Last Updated:

മോദിയും അമിത് ഷായും മഹാൻമാരായ നേതാക്കളാണെന്നും അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ പറഞ്ഞു

News18News18
News18

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. മോദിയും അമിത് ഷായും മഹാൻമാരായ നേതാക്കളാണെന്നും രാജ്യമിപ്പോൾ സുരക്ഷിതമായ കരങ്ങളിലാണെന്നും ഫൈസൽ പട്ടേൽ പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറേഷൻ സിന്ദൂർ, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനിടെയാണ് ഫൈസൽ പട്ടേൽ പ്രധാന മന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രശംസിച്ചത്. നിതിൻ ഗഡ്കരി , എസ് ജയ്ശങ്കർ എന്നിവരെല്ലാം മികച്ച നേതാക്കളാണെന്നും ഫൈസൽ പട്ടേൽ പറഞ്ഞു.

കോൺഗ്രസിലെ സമുന്നതനായ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകനിൽ നിന്നാണ് ഇത്തരമൊരു പ്രസ്ഥാവനയെന്നത് രാഷ്ട്രീയപരമായി ചർച്ച ചെയ്യപ്പെടുന്നതാണ്. വെറുമൊരു നേതാവിനപ്പുറം കോൺഗ്രസ് ഹൈക്കമാൻഡിലെ വിശ്വസ്തനായ തന്ത്രജ്ഞൻ എന്ന നിലയിൽ ആദരിക്കപ്പെട്ടിരുന്ന അഹമ്മദ് പട്ടേലിനെ സോണിയ ഗാന്ധിയുടെ വലം കൈ എന്നാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഡൽഹി രാഷ്ട്രീയത്തിൽ ആഴത്തിലുള്ള സ്വാധിനം അദ്ദേഹത്തിനുണ്ടായിരുന്നു.കോൺഗ്രസ് പുനഃസംഘടന മുതൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥകളെ നിർത്തുന്നത് വരെയുള്ള പ്രധാന പാർട്ടി തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ഒഴിച്ചു കൂടാനാകാത്തതായിരുന്നു.

SUMMERY: Faisal Patel, son of late Congress leader and former Union Home Minister Ahmed Patel, has praised Prime Minister Narendra Modi and Union Home Minister Amit Shah. Faisal Patel said that Modi and Amit Shah are great leaders and the country is in safe hands now. Faisal made this statement in an exclusive interview with CNN-News18.

മലയാളം വാർത്തകൾ/ വാർത്ത/India/

‘രാജ്യം സുരക്ഷിത കരങ്ങളിൽ’; മോദിയെയും അമിത്ഷായെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ