Leading News Portal in Kerala

തന്റെ ജീവന് ഭീഷണിയുണ്ടെന്ന ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി; പിൻവലിക്കുമെന്ന് അഭിഭാഷകൻ|Plea about threat to Rahul Gandhi filed without his consent to be withdrawn lawyer | India


Last Updated:

വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട്, സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്

രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനംരാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

രാഹുൽ ഗാന്ധിക്ക് വിനായക് ദാമോദർ സവർക്കറുടെ അനുയായികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ ഹർജി പിൻവലിക്കുന്നവെന്ന് രാഹുൽ ​ഗാന്ധി. രാഹുലിന്റെ സമ്മതമില്ലാതെയാണ് ഹർജി നൽകിയതെന്നും അത് പിൻവലിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ വ്യാഴാഴ്ച മറ്റൊരു അപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുൽ ​ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.