Leading News Portal in Kerala

കുട്ടികൾക്ക് കഴിയ്ക്കാനെടുത്ത പഫ്സിനുള്ളിൽ പാമ്പ്; ബേക്കറിയുടമയ്ക്കെതിരെ യുവതി | Woman finds snake inside puffs for kids at bakery in Telangana | India


Last Updated:

ബേക്കറിയിൽ എത്തി പഫ്സ് തുറന്ന് കാണിച്ചെങ്കിലും ബേക്കറിയുടമ ഗൗരവത്തിലെടുക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല

News18News18
News18

ഹൈദരാബാദ്: തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതായി പരാതി. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്.

ശ്രീസൈല എന്ന യുവതിയാണ് ബേക്കറിയിൽനിന്ന് കറി പഫ്സും മുട്ട പഫ്സുമാണ് വാങ്ങിയത്. വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് കറി പഫ്സിൽ പാമ്പിനെ കണ്ടത്. ഉടൻതന്നെ ബേക്കറിയിൽ എത്തി പഫ്സ് തുറന്ന് കാണിച്ചെങ്കിലും ബേക്കറിയുടമ ഗൗരവത്തിലെടുക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഇതോടെ, യുവതി പഫ്സുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ശ്രീസൈലയുടെ പരാതിയിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി കടയില്‍ പരിശോധന നടത്തിയെന്നും പഫ്സിന്‍റെ ഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.