Leading News Portal in Kerala

ആരാണ് അവകാശം നൽകിയത്? കോൺഗ്രസ് ടീ-ഷർട്ടുകളിൽ നിന്ന് തൻ്റെ ചിത്രം മാറ്റണമെന്ന് ബീഹാർ വോട്ടർ മിന്റാ ദേവി|Who gave the rights Bihar voter Minta Devi wants her picture removed from Congress T-shirts | India


Last Updated:

പ്രതിപക്ഷ എംപിമാരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ടീ-ഷർട്ടിൽ തന്റെ മുഖം വയ്ക്കാൻ ആരാണ് അവകാശം നൽകിയത് എന്നാണ് മിന്റ ദേവി ചോദിക്കുന്നത്

News18News18
News18

വ്യാജ വോട്ടർ പട്ടികയ്‌ക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ, ബിഹാർ നിവാസിയായ മിന്റ ദേവി തന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതിൽ വിമർശനവുമായി രം​ഗത്ത്. ആരാണ് പ്രിയങ്ക ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും. എന്റെ ചിത്രമുള്ള ടീ-ഷർട്ടുകൾ ധരിക്കാൻ അവർക്കാരാണ് അവകാശം നൽകിയതെന്ന് യുവതി ചോദിച്ചു.

പ്രിയങ്ക ഗാന്ധി, ഗൗരവ് ഗൊഗോയ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻവശത്ത് മിന്റാ ദേവിയുടെ ചിത്രവും പേരും എഴുതിയ ടീ-ഷർട്ടുകളും പിന്നിൽ ‘124 നോട്ട് ഔട്ട്’ എന്ന് എഴുതിയ ടീ-ഷർട്ടുകളും ധരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയേക്കാൾ ഒമ്പത് വയസ്സ് കൂടുതലുള്ള 124 വയസ്സുള്ള വോട്ടറായി സ്ത്രീ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു കോൺ​ഗ്രസ് എംപിമാരുടെ പ്രതിഷേധം.

പ്രതിപക്ഷ എംപിമാരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ടീ-ഷർട്ടിൽ തന്റെ മുഖം വയ്ക്കാൻ ആരാണ് അവകാശം നൽകിയത് എന്നാണ് മിന്റ ദേവി ചോദിക്കുന്നത്. അതിനൊപ്പം തന്നെ 35കാരിയായ തന്നെ 124 വയസുകാരിയായ മുത്തശ്ശിയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ അത്ഭുതവുമുണ്ട്.

വോട്ടർ പട്ടികയിലെ തന്റെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും തിരുത്തലുകൾ വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആധാർ കാർഡ് പ്രകാരം തന്റെ ജനനത്തീയതി 1990 ജൂലൈ 15 ആണെന്നും 124 വയസ്സുള്ള ആളായി രജിസ്റ്റർ ചെയ്തതിനെ അവർ വിമർശിച്ചു.

വിവരങ്ങൾ നൽകിയവർ ആരായാലും, അവർ കണ്ണുകൾ അടച്ചിട്ടാണോ അങ്ങനെ ചെയ്തതെന്നും, സർക്കാരിന്റെ കണ്ണിൽ തനിക്ക് 124 വയസ്സുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ എനിക്ക് വാർദ്ധക്യ പെൻഷൻ നൽകാത്തതെന്നും യുവതി ചോദ്യം ഉന്നയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

ആരാണ് അവകാശം നൽകിയത്? കോൺഗ്രസ് ടീ-ഷർട്ടുകളിൽ നിന്ന് തൻ്റെ ചിത്രം മാറ്റണമെന്ന് ബീഹാർ വോട്ടർ മിന്റാ ദേവി