ഡൽഹിയിലെ ഹുമയൂൺ കുടീരത്തിലെ താഴികക്കുടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം The dome of Delhis Humayuns Tomb complex has collapsed several people are suspected to be trapped | India
Last Updated:
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം
ന്യൂഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഡൽഹി ഫയർ സർവീസ് (DFS) ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം ഡിഎഫ്എസ് ടീമുകൾ മൂന്ന് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി റിപ്പോർട്ടുണ്ട്.ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ട് മുതൽ ഒമ്പത് വരെ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അഞ്ച് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയതായും ഡിഎഫ്എസ് ഉദ്യോഗസ്ഥർ പറഞ്ഞു.മേൽക്കൂര തകർന്നുവീഴുമ്പോൾ കെട്ടിടത്തിനുള്ളിൽ ഇമാം ഉൾപ്പെടെ 15-20 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.വിശദമായ പരിശോധന നടന്നുവരികയാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട ചരിത്ര സ്മാരകമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം.16-ാം നൂറ്റാണ്ടിന്റെ മധ്യത്തിലെ മുഗൾ കാലഘട്ടത്തിലെ ഒരു ശവകുടീരം ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്.
New Delhi,Delhi
August 15, 2025 6:35 PM IST