Leading News Portal in Kerala

പൊതുടോയ്‌ലറ്റിലേക്ക് പോയ ആളെ അയൽവാസിയുടെ നായ തുടയിലും സ്വകാര്യഭാഗത്തും കടിച്ചു കൊന്നു | Man mauled to death by neighbor’s Pitbull in Chennai | India


Last Updated:

നായയെ പിടിച്ചു നിർത്താൻ ശ്രമിച്ച ഉടമ പൂങ്കൊടിയ്ക്കും കടിയേറ്റു

News18News18
News18

ചെന്നൈ: അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. വിഎസ്എം ഗാർഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ടി കരുണാകരൻ ആണ് മരിച്ചത്. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. നായയെ പിടിച്ചു നിർത്താൻ ശ്രമിച്ച ഉടമ പൂങ്കൊടിയ്ക്കും കടിയേറ്റു.

വൈകിട്ട് മൂന്നു മണിയ്ക്കായിരുന്നു സംഭവം. കരുണാകരൻ പ്രദേശത്തെ പൊതുശുചിമുറിയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. പൂങ്കൊടിയുടെ വീടിന് മുന്നിലെത്തിയപ്പോൾ നായ പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. കരുണാകരന്റെ തുടയിലും സ്വകാര്യഭാഗത്തുമാണ് നായയുടെ കടിയേറ്റത്.

ഗുരുതരമായി പരുക്കേറ്റ കരുണാകരൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. പൂങ്കൊടിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ കെ.കെ നഗർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾ ആയുധങ്ങളുമായെത്തി നായയെ തുരത്തുകയായിരുന്നു.

സംഭവത്തിൽ കുമരൻ നഗർ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റ്ബുളിനെ പിടികൂടി കണ്ണമ്മാപേട്ടിലെ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി കോടമ്പാക്കം സോണൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.