Leading News Portal in Kerala

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു| NDA candidate CP Radhakrishnan Files Nomination For Vice President Polls In Presence Of PM Narendra Modi | India


Last Updated:

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കും ഒപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി പി രാധാകൃഷ്ണനെ അനുഗമിച്ചത്

(ANI)(ANI)
(ANI)

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കും ഒപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി പി രാധാകൃഷ്ണനെ അനുഗമിച്ചത്.

പ്രധാനപത്രികയ്‌ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തിരുപ്പൂർ സ്വദേശിയായ അദ്ദേഹം തമിഴ്നാട് ബിജെപിയുടെ മുൻ പ്രസിഡന്റാണ്.മുന്‍ പാര്‍ലമെന്റ് അംഗവും ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.

സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി. 21 വരെയാണു പത്രിക സമർപ്പിക്കാനുള്ള അവസരം. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കഴിഞ്ഞ മാസം 21നു രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.