Leading News Portal in Kerala

‘എന്റെ അനുഭവം ഗഗൻയാൻ ദൗത്യത്തിൽ സഹായകമാകും’; ISS യാത്രാനുഭവം പങ്കുവച്ച് ശുഭാൻഷു ശുക്ല My experience will be helpful in Gaganyaan mission Shubhanshu Shukla shares ISS journey experience | India


Last Updated:

ഇന്ത്യൻ ഗവേഷകർ വിഭാവനം ചെയ്തതും വികസിപ്പിച്ചതുമായ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടത്താനായെന്നും ശുഭാൻഷു ശുക്ള പറഞ്ഞു

News18News18
News18

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ യാത്രാനുഭവം പങ്കുവച്ച് ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. തന്റെ അനുഭവങ്ങൾ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനും ഐഎസ്ആർഒയ്ക്കും ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു. ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ, ഗഗൻയാൻ സംഘത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി നായർ എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം വിജയകരമായി നടപ്പിലാക്കാൻ വളരെയധികം പരിശ്രമിച്ച ഐഎസ്ആർഒയിലെ ആളുകൾ,സഹപ്രവർത്തകർ, ഗവേഷകർ എന്നിവരുടെ സംഭവാവന വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിഭാവനം ചെയ്തതിനും ഒടുവിൽ അത് സാധ്യമാക്കിയതിനും ഇന്ത്യാ ഗവൺമെന്റിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

‘ഈ ദൗത്യത്തിലെ മിഷൻ പൈലറ്റായിരുന്നു ഞാൻ. ക്രൂ ഡ്രാഗണിൽ നാല് സീറ്റുകളുണ്ട്. മിഷൻ കമാൻഡറുമായി ചേർന്ന് പ്രവർത്തിക്കുകയും ക്രൂ ഡ്രാഗണിന്റെ സംവിധാനങ്ങളുമായി സംവദിക്കുകയും ചെയ്യേണ്ടിവന്നു.ഇന്ത്യൻ ഗവേഷകർ വിഭാവനം ചെയ്തതും വികസിപ്പിച്ചതും യാഥാർത്ഥ്യമാക്കിയതുമായ പരീക്ഷണങ്ങൾ നടത്തി. കൂടാതെ അവയുടെ ഫോട്ടോകളും വീഡിയോഗ്രാഫുകളും എടുക്കാനും സാധിച്ചു’ ശുഭാൻഷു ശുക്ള പറഞ്ഞു.

‘പരിശീലനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ് ഒരു മനുഷ്യ ബഹിരാകാശ ദൗത്യം നടപ്പിലാക്കുന്നതിന്റെ പ്രയോജനം.അവിടെ ആയിരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവ് വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ വർഷം ഞാൻ ശേഖരിച്ച എല്ലാ വിവരങ്ങളും നമ്മുടെ സ്വന്തം ദൗത്യങ്ങളായ ഗഗൻയാനും ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും വളരെയധികം ഉപയോഗപ്രദമാകും.ഭൂമിയിൽ നിന്ന് പഠിക്കുന്നതിനേക്കാൾ വളരെ വെത്യസ്ഥമായ അനുഭവമാണത്. ശരീരം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകും.20 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഗുരുത്വാകർഷണത്തിൽ എങ്ങനെ ജീവിക്കണമെന്നു പോലും ശരീരം മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു’