Leading News Portal in Kerala

പാർലമെന്റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്ന് അതിക്രമിച്ചു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി Security breach at Parliament Security officers arrest man who jumped over wall | India


Last Updated:

കൂടുതൽ അന്വേഷണത്തിനായി അതിക്രമിച്ചു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിന് കൈമാറി

News18News18
News18

പാർലമെന്റ് മന്ദിരത്തിന്റെ മതിൽ ചാടിക്കടന്ന് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.ഉത്തർപ്രദേശിലെ ഭാദോഹിയിൽ നിന്നുള്ള രാം കുമാർ ബിന്ദ്(19) എന്ന ആളെയാണ് സുരക്ഷാ ഉദ്യാഗസ്ഥർ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 5.50ന് റെയിൽ ഭവൻ ഭാഗത്തുനിന്ന് മതിൽ ചാടിക്കടന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗരുഡ് ഗേറ്റിൽ എത്തിയപ്പോഴാണ് ഇയാളെ  പിടികൂടുന്നത്. കൂടുതൽ അന്വേഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ലോക്കൽ പൊലീസിന് കൈമാറി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പിടികൂടിയ രാം കുമാർ ബിന്ദ് ഭദോഹി ജില്ല (യുപി) സ്വദേശിയാണ്. സൂറത്തിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇയാൾ മാനസികമായി സ്ഥിരതയില്ലാത്തയാളാണെന്ന് തോന്നുന്നതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സിഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാനമായ ഒരു സുരക്ഷാ വീഴ്ച നടന്നിരുന്നു. 20 വയസ്സുള്ള ഒരാൾ മതിൽ ചാടി പാർലമെന്റ് അനക്സ് വളപ്പിൽ പ്രവേശിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.