ബീഹാറിൽ പ്രധാനമന്ത്രി മോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ; തിരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റത്തിന്റെ സൂചനയോ ? RJD MLAs attend PM Modis rally in Bihar suspects sign of change before the elections | India
Last Updated:
ഏകദേശം 13,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലെ ആർജെഡി എംഎൽഎമാരുടെ സാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്
ബീഹാറിലെ പ്രധാനമന്ത്രി മോദിയുടെ റാലിയിൽ പങ്കെടുത്ത് രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎമാർ. വെള്ളിയാഴ്ച ഗയയിലെ മഗധ് സർവകലാശാലയിൽ നടന്ന പരിപാടിയിലാണ് നവാഡ എംഎൽഎ വിഭ ദേവിയും രജൗളി എംഎൽഎ പ്രകാശ് വീറും പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടത്.ഏകദേശം 13,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലെ ആർജെഡി എംഎൽഎമാരുടെ സാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റത്തിന്റെ സൂചനയാണോ വേദിപങ്കിടലെന്നാണ് ഉയരുന്ന ചോദ്യം.
പോക്സോ കേസിൽ വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചതിന് ശേഷം വിഭാ ദേവിയുടെ ഭർത്താവും മുൻ എംഎൽഎയുമായ രാജ് ബല്ലഭ് യാദവിനെ പട്ന ഹൈക്കോടതി അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു. നവാഡയിലെ ശക്തനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ കുടുംബത്തിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതു മുതൽ ആർജെഡിയുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലല്ല എന്ന് റിപ്പോർട്ടുണ്ട്.അദ്ദേഹത്തിന്റെ സഹോദരൻ ബിനോദ് യാദവ് ആർജെഡി വിട്ട ശേഷം നവാഡ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു.അതേസമയം, പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയുംഎംപിയായ പ്രകാശ് വീറും ആർജെഡി നേതാവ് തേജസ്വി യാദവുമായുള്ള ബന്ധം വഷളായിരുന്നതായും പറയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയിലെ രണ്ട് എംഎൽഎ മാരുടെയും സാന്നിദ്യം ചർച്ചയാകുന്നത്.
അതേസമയം, എല്ലാ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി എംപി വിവേക് താക്കൂർ വ്യക്തമാക്കി. വിവിധ വകുപ്പുകൾ ഉൾപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനമായിരുന്നതിനാൽ എല്ലാ എംഎൽഎമാരെയും എംഎൽസിമാരെയും എംപിമാരെയും അവരുടെ പാർട്ടി ബന്ധങ്ങൾ പരിഗണിക്കാതെ ക്ഷണിച്ചെന്നാണ് വിവേക് താക്കൂർ വ്യക്തമാക്കിയത്. റാലിയിൽ പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും പ്രതിപക്ഷ സഖ്യത്തിൽ നിന്നുള്ളവരായിരുന്നു.സിപിഎം അംഗങ്ങളെ പോലും ക്ഷണിച്ചിരുന്നു. ആരാണ് എത്തിയത്, ആരാണ് എത്താത്തത് എന്നത് മാത്രമാണ് ചോദ്യം.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തെ എതിർത്തതിനാൽ ചില നേതാക്കൾ വിട്ടുനിന്നതായും അത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
New Delhi,Delhi
August 22, 2025 7:16 PM IST
ബീഹാറിൽ പ്രധാനമന്ത്രി മോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ; തിരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റത്തിന്റെ സൂചനയോ ?