തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ നിയന്ത്രണം; ഷെൽട്ടറുകളിൽ അടയ്ക്കില്ല; സുപ്രീം കോടതി ഉത്തരവിൽ ഭേദഗതി | India
Last Updated:
മുൻ ഉത്തരവ് വളരെ കടുപ്പമേറിയതാണെന്ന നിരീക്ഷിച്ചണത്തിലാണ് സുപ്രീംകോടതി അതിൽ ഭേദഗതി വരുത്തിയത്
തെരുവ് നായകളെ സംബന്ധിച്ച അടത്തകാല ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രിം കോടതി. തെരുവ് നായകളെ ഷെൽട്ടറുകളിൽ അടച്ചിടാനുള്ള മുൻ ഉത്തരവ് വളരെ കടുപ്പമേറിയതാണെന്ന നിരീക്ഷിച്ചണത്തിലാണ് സുപ്രീംകോടതി അതിൽ ഭേദഗതി വരുത്തിയത്. വന്ധ്യംകരണവും വാക്സിനേഷനും പൂർത്തിയാക്കിയ നായകളെ അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടണമെന്ന് കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 11-ലെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ, നായകളെ പുറത്തുവിടുന്നത് തടഞ്ഞുകൊണ്ടുള്ള നിർദ്ദേശം കടുത്തതാണെന്ന് കോടതി വിലയിരുത്തി. മൃഗങ്ങളെ ജനന നിയന്ത്രണം നടത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ (Animal Birth Control (ABC) Rules) അനുസരിച്ച്, വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പുകളും കഴിഞ്ഞ നായകളെ അവയെ പിടിച്ച സ്ഥലത്ത് തന്നെ തിരികെ വിടണം.
ഡൽഹി-എൻ.സി.ആറിലെ തെരുവ് നായകളെ പിടിച്ച് ഷെൽട്ടറുകളിൽ താമസിപ്പിക്കാനും പുറത്തുവിടരുതെന്നും നിർദ്ദേശിച്ച ഓഗസ്റ്റ് 11-ലെ ഉത്തരവ്, മൃഗസംരക്ഷണ പ്രവർത്തകരിൽ നിന്നും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
പുതിയ ഉത്തരവ് അനുസരിച്ച്:
അധികാരികൾ തെരുവ് നായകളെ പിടിച്ച്, വാക്സിനേഷനും വന്ധ്യംകരണവും നൽകിയ ശേഷം തിരികെ അവയെ പിടിച്ച സ്ഥലങ്ങളിൽ തന്നെ വിടണം.
പേവിഷബാധയുള്ളതും ആക്രമണ സ്വഭാവമുള്ളതുമായ നായകളെ തിരികെ വിടരുത്.
പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് വഴിയോരങ്ങളിൽ വെച്ച് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്നും മൃഗസ്നേഹികളെ വിലക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
ദത്തെടുത്ത നായകളെ തിരികെ തെരുവിലേക്ക് വിടാൻ പാടില്ല.
New Delhi,Delhi
August 23, 2025 9:18 AM IST
തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ നിയന്ത്രണം; ഷെൽട്ടറുകളിൽ അടയ്ക്കില്ല; സുപ്രീം കോടതി ഉത്തരവിൽ ഭേദഗതി