Leading News Portal in Kerala

സീറോമലബാർസഭയിൽ 3 രൂപതകൾക്ക് പുതിയ മെത്രാൻമാർ;4 പുതിയ അതിരൂപതകൾ  New bishops for 3 dioceses 4 new archdioceses in the Syro-Malabar Church | India


Last Updated:

മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിലാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ മെത്രാന്മാരെയും തീരുമാനിച്ചത്

മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻമാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ

സീറോ മലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയ്ൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായും. നാല് ബിഷപ്പുമാരെ ആർച്ച്ബിഷപ്പുമാരായും നിയമിച്ചു. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയാണ് ആർച്ച്ബിഷപ്പുമാരായി പ്രഖ്യാപിച്ചത്.

കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിർത്തി പുനർ നിർണയിക്കുകയും ചെയ്തു. മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിലാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ മെത്രാന്മാരെയും രൂപതകളുടെ അതിർത്തിത്തി പുനർനിർണയത്തെയും സംബന്ധിച്ച തീരുമാനമെടുത്തത്.

ഫരീദാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി മാർ കുര്യാക്കോസ് ഭരണികുളങ്ങരയെയും മാർ സെബാസ്റ്റ്യൻ വടക്കേലിനെ ഉജ്ജയിൻ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായും ചുമതലപ്പെടുത്തി. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് കല്യാണിലെ പുതിയ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്.

മാർ പ്രിൻസ് ആൻ്റണി പാണങ്ങാടനാണ് ഷംഷാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്.ബൽത്തങ്ങാടി രൂപതാ മെത്രാനായി ഫാ. ജെയിംസ് പാട്ടശേരിയിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി ഫാ.ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു.