വിദ്വേഷത്തിൻ്റെ രാഷ്ട്രീയം’: നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ|Politics of hate Amit Shah hits out at Rahul Gandhi for insulting Narendra Modi | India
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ അന്തരിച്ച അമ്മയ്ക്കുമെതിരെ രാഹുൽ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചെന്നാണ് ആക്ഷേപം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ അന്തരിച്ച അമ്മയ്ക്കും എതിരെ ബിഹാറിലെ ഇന്ത്യ മുന്നണി റാലിയിൽ ഉപയോഗിച്ച അധിക്ഷേപകരമായ വാക്കുകളിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി രാജ്യത്ത് “വിദ്വേഷത്തിൻ്റെയും നെഗറ്റീവിറ്റിയുടെയും രാഷ്ട്രീയം” ആരംഭിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’യുടെ ഭാഗമായി ബിഹാറിലെ ദർഭംഗയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിൻ്റെ അന്തരിച്ച അമ്മയ്ക്കും എതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തേജസ്വി യാദവിൻ്റെയും ചിത്രങ്ങളുള്ള വേദിയിൽ വെച്ചാണ് ഈ പ്രവൃത്തി നടന്നത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ശക്തമായി വിമർശിച്ചു.
“പ്രധാനമന്ത്രി മോദിയുടെ അമ്മയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ ഏറ്റവും അപലപനീയമായ വാക്കുകളാണ് ഉപയോഗിച്ചത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. രാഹുൽ ഗാന്ധി തുടങ്ങിയ ഈ വിദ്വേഷ രാഷ്ട്രീയം നമ്മുടെ പൊതുജീവിതത്തെ തകർക്കും,” അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെ മുൻപ് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച കോൺഗ്രസ് നേതാക്കളുടെ പേരുകളും ഷാ എടുത്തുപറഞ്ഞു. “ഇത് ആദ്യമായല്ല സംഭവിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മണിശങ്കർ അയ്യർ, ദിഗ്‌വിജയ് സിംഗ്, ജയ്‌റാം രമേശ്, രേണുക ചൗധരി – എല്ലാ കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രി മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഭാഷ ഉപയോഗിച്ച് നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമോ?” എന്നും അദ്ദേഹം ചോദിച്ചു.
New Delhi,Delhi
August 29, 2025 3:21 PM IST