ട്വിസ്റ്റ്; റഷ്യൻ ക്രൂഡിന്റെ പേരിൽ അമേരിക്കൻ ഉപരോധത്തിനിടെ യുക്രെയ്‌ന് ഡീസൽ കൊടുക്കുന്നതിൽ ഒന്നാമത് ഇന്ത്യ|India is the first to supply diesel to Ukraine amid US sanctions over Russian crude | India
Last Updated:
2025 ജൂലൈയിൽ യുക്രെയ്നിന്റെ ആകെ ഡീസൽ ഇറക്കുമതിയുടെ 15.5% ഇന്ത്യയിൽ നിന്നായിരുന്നു
അമേരിക്കയുടെ ഉയർന്ന ഇറക്കുമതി തീരുവ (tariff) നേരിടുമ്പോഴും യുക്രെയ്നിന്റെ പ്രധാന ഡീസൽ വിതരണക്കാരായി ഇന്ത്യ മാറിയതായി റിപ്പോർട്ട്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിനാലാണ് അമേരിക്ക ഇന്ത്യക്ക് 50% വരെ അധിക നികുതി ചുമത്തിയത്.
2025 ജൂലൈയിൽ യുക്രെയ്നിന്റെ ആകെ ഡീസൽ ഇറക്കുമതിയുടെ 15.5% ഇന്ത്യയിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 1.9% മാത്രമായിരുന്ന സ്ഥാനത്താണിത്. ഈ ഡീസൽ റൊമാനിയ, ടർക്കി എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കപ്പലുകളിലൂടെയാണ് യുക്രെയ്നിലേക്ക് എത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% അധിക നികുതി ചുമത്തിയതോടെ ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം രൂക്ഷമായി. ഈ നടപടി ‘അന്യായവും ന്യായീകരിക്കാനാവാത്തതുമാണെന്ന്’ ഇന്ത്യ പ്രതികരിച്ചു. അതേസമയം, ഇന്ത്യ യുക്രെയ്നിലേക്ക് കയറ്റി അയയ്ക്കുന്ന ഡീസൽ റഷ്യൻ എണ്ണ ശുദ്ധീകരിച്ചതാവാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക, റഷ്യൻ എണ്ണയിൽ നിന്ന് ശുദ്ധീകരിച്ച ഡീസൽ യുക്രെയ്നിലേക്ക് എത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്ന ആഗോള രാഷ്ട്രീയത്തിലെ വിരോധാഭാസമായാണ് ഇതിനെ കാണുന്നത്.
New Delhi,Delhi
August 31, 2025 11:07 AM IST
ട്വിസ്റ്റ്; റഷ്യൻ ക്രൂഡിന്റെ പേരിൽ അമേരിക്കൻ ഉപരോധത്തിനിടെ യുക്രെയ്‌ന് ഡീസൽ കൊടുക്കുന്നതിൽ ഒന്നാമത് ഇന്ത്യ
