Leading News Portal in Kerala

‘ഒന്നിനും ഞങ്ങളെ തടയാന്‍ കഴിയില്ല’; ജിഡിപി വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ No one can beat india Prime Minister Narendra Modi praises GDP growth | India


”ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ജിഡിപി കണക്കുകള്‍ എല്ലാ പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്തേക്ക് ഭാരതം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

”ഒരു വശത്ത് ലോകത്തിലെ പല സമ്പദ് വ്യവസ്ഥകളും അനിശ്ചിതത്വവും സാമ്പത്തിക സ്വാര്‍ത്ഥതയുമായി ബന്ധപ്പെട്ട വെല്ലുവിളികളും നേരിടുകയാണ്. എന്നാല്‍, ഈ പരിതസ്ഥിതിയിലും ഭാരതം 7.8 ശതമാനം എന്ന ശ്രദ്ധേയമായ വളര്‍ച്ചാ നിരക്ക് കൈവരിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഈ വളര്‍ച്ച വിശാലമായ ചുറ്റുപാടിലുള്ളതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം വളര്‍ച്ച എല്ലാ മേഖലകളിലും ദൃശ്യമാണെന്നും ഇത് രാജ്യത്തെ പൗരന്മാരെ ആവേശഭരിതരാക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ”ഇതിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് നമ്മള്‍,” പ്രധാനമന്ത്രി പറഞ്ഞു.

”ജപ്പാന്‍, ചൈന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ഞാന്‍ ഇന്നലെ രാത്രി രാജ്യത്തേക്ക് മടങ്ങിയെത്തി. ഞാന്‍ അവിടെ പോയതുകൊണ്ടാണോ അതോ ഞാന്‍ തിരിച്ചെത്തിയത് കൊണ്ടാണോ നിങ്ങള്‍ എല്ലാവരും കൈയ്യടിക്കുന്നത്, പ്രധാനമന്ത്രി ചോദിച്ചു.

സെമികണ്ടക്ടര്‍ മേഖലയോടുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിബദ്ധതയെക്കുറിച്ചും പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. ”ലോകം ഇന്ത്യയിൽ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. ലോകം ഇന്ത്യയില്‍ വിശ്വസിക്കുന്നു. ഇന്ത്യയുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍ ഭാവി കെട്ടിപ്പടുക്കാന്‍ ലോകം തയ്യാറെടുക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

”സെമികണ്ടക്ടര്‍ ലോകത്ത് എണ്ണ കറുത്ത സ്വര്‍ണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ചിപ്പുകള്‍ ഡിജിറ്റല്‍ വജ്രഘങ്ങളാണെന്നാണ് അറിയപ്പെടുന്നത്,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ കഴിഞ്ഞ നൂറ്റാണ്ട് എണ്ണയാലാണ് രൂപപ്പെട്ടത്. എന്നാല്‍, 21ാം നൂറ്റാണ്ടിന്റെ ശക്തി ഒരു ചെറിയ ചിപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ വികസനം വേഗത്തിലാക്കാനുള്ള ശക്തി ഈ ചിപ്പിനുണ്ട്,” അദ്ദേഹം പറഞ്ഞു.

”2021ലാണ് നമ്മള്‍ സെമികോണ്‍ ഇന്ത്യ പ്രോഗ്രാം ആരംഭിച്ചത്. 2023 ആകുമ്പോഴേക്കും ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടര്‍ പ്ലാന്റിന് രൂപം നല്‍കി. 2024ല്‍ അധിക പ്ലാന്റുകള്‍ക്ക് അംഗീകാരം നല്‍കി. 2025 ആയപ്പോഴേക്കും നമ്മൾ അധിക അഞ്ച് പദ്ധതികള്‍ക്ക് കൂടി അനുമതി നല്‍കി,” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

”മൊത്തം 10 സെമികണ്ടക്ടര്‍ പദ്ധതികളിലായി 1.5 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് നടക്കുന്നത്. ഇത് ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വളരുന്നതിന്റെ തെളിവാണ്,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

”ഇന്ത്യ ഇപ്പോള്‍ ഒരു ഫുള്‍ സ്റ്റോക്ക് സെമികണ്ടക്ടര്‍ രാഷ്ട്രമായി മാറാനുള്ള നീക്കത്തിലാണ്. ഇന്ത്യ പുറത്തിറക്കുന്ന ഏറ്റവും ചെറിയ ചിപ്പ് ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരത്തല്ല. ഇന്ത്യയുടെ യാത്ര വൈകിയാണാരംഭിച്ചതെങ്കിലും ഇപ്പോള്‍ നമ്മെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.