ഡൽഹിയിൽ ജോലി കഴിഞ്ഞ് മടങ്ങവെ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു | Malayali nurse Collapsed to death in Delhi | India
Last Updated:
മലയാളി നഴ്സ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു
ഡൽഹി: ജോലി കഴിഞ്ഞ് മടങ്ങവെ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീർമുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. ഡൽഹിയിലാണ് വിഷ്ണു നഴ്സായി ജോലി ചെയ്തിരുന്നത്.
ഡൽഹി മാകസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉടൻ തന്നെ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജയൻ, രത്നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങൾ: വിജേഷ്, വിനു. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ.
September 03, 2025 11:17 AM IST
