Leading News Portal in Kerala

മോദി@75 | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75ാം പിറന്നാള്‍; വികസനത്തിലെ ‘മോദിതന്ത്രം’ | India


1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. യാദൃശ്ചികമായി അതേ വര്‍ഷം സെപ്റ്റംബര്‍ 17നാണ് നരേന്ദ്ര മോദി ജനിച്ചത്. ഇന്ന് അദ്ദേഹത്തിന് 75 വയസ്സ് പൂര്‍ത്തിയായി. ഈ പ്രായത്തിലും യുവാക്കള്‍ക്കിടയില്‍ പോലും ഏറ്റവും ജനപ്രിയനായ നേതാക്കളില്‍ ഒരാളായി മോദി തുടരുന്നു.

സാങ്കേതികവിദ്യകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തലമുറകളിലൂടെ ഫലപ്രദമായി ആശയവിനിമയം നടത്താനും നിരാശ നിറഞ്ഞ സമയങ്ങളില്‍ പോലും പ്രതീക്ഷ നിറയ്ക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് അദ്ദേഹത്തെ അതുല്യനാക്കി നിലനിര്‍ത്തുന്നത്.

ഇന്ത്യയില്‍ നേതാക്കന്മാര്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നാല്‍ യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞര്‍ അപൂര്‍വമാണ്. കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ മോദി ഇന്ത്യയെ ചേര്‍ത്തുപിടിക്കുക മാത്രമല്ല, ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇത് ആഗോള നേതാവെന്ന നിലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. വലിയ കാന്‍വാസില്‍ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവ് മോദിയെ വെറുമൊരു നേതാവില്‍ നിന്ന് ഒരു രാഷ്ട്രതന്ത്രജ്ഞനാക്കി മാറ്റുന്നു.

ഒരു യഥാര്‍ത്ഥ നേതാവ് ആശ്വസിപ്പിക്കുക മാത്രമല്ല, പ്രതികൂല സാഹചര്യത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി സ്വയം തെളിയിക്കുകയും ചെയ്യുന്നു. ഒരു രാജാവ് ജനങ്ങളുടെ വിശ്വാസം നേടണമെന്നും കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഒരിക്കലും മടിക്കരുതെന്നും പ്രതിസന്ധികളില്‍ ഒരിക്കലും പതറരുതെന്നും ഇന്ത്യയുടെ മികച്ച തന്ത്രജ്ഞനായ ചാണക്യന്‍ പറഞ്ഞിട്ടുണ്ട്.

നിരാശയെ പ്രതീക്ഷയാക്കി മാറ്റുന്നു

ദുഷ്‌കരമായ സമയങ്ങളില്‍ പോലും തന്റെ ടീമിനെ ഉയര്‍ത്തി വിജയത്തിലെത്തിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനെപ്പോലെ മോദിയുടെ കരിയറും പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നു. അഴിമതി ആരോപണങ്ങള്‍, നയപരമായ പാളിച്ചകള്‍, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയെ നേരിടുന്ന സമയത്താണ് 2014ല്‍ മോദി പ്രധാനമന്ത്രിയായത്. 11 വര്‍ഷത്തിനുള്ളില്‍ സൈനിക, ആഗോള സ്വാധീനത്തോടെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നുവന്നു.

13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഇതിനോടകം തന്നെ തന്റെ ഭരണപരമായ കഴിവ് പുറത്തെടുത്തിരുന്നു. 2014ന് മുമ്പും ശേഷവുമുള്ള ഭരണക്രമം നിരീക്ഷിച്ചവര്‍ ഒരു വ്യക്തമായ വ്യത്യാസം ശ്രദ്ധിക്കുന്നു. മുമ്പ് സര്‍ക്കാരുകള്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കിയിരുന്നു. മോദിയുടെ കീഴില്‍ ഓരോ മീറ്റിംഗും വലിയ ഫലങ്ങള്‍ ലക്ഷ്യമിടുന്നു. നിരാശ നിറഞ്ഞ ലോകത്ത് അദ്ദേഹത്തിന്റെ വരവ് ആത്മവിശ്വാസം നിറച്ചു. നയപരമായ പാളിച്ചകള്‍ക്ക് വിരാമമായി. നിര്‍ണായകമായ ഭരണക്രമം കൊണ്ടുവന്നു.

മോദിയും മറ്റും നേതാക്കളും

ചരിത്രം പരിശോധിക്കുമ്പോള്‍ രണ്ടുതരം നേതാക്കളെയണ് ആളുകള്‍ ഓര്‍മിക്കുന്നത്. യുദ്ധങ്ങളില്‍ വിജയിക്കുന്നവരെയും സമൃദ്ധി കൊണ്ടുവരുന്നവരെയും. മോദി രണ്ടും ചെയ്യുന്നു. യുദ്ധകാലത്ത് കടുത്ത തീരുമാനങ്ങള്‍ എടുക്കാനോ സമാധാനകാലത്ത് ദീര്‍ഘകാല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുത്താനോ അദ്ദേഹം മടികാണിക്കുന്നില്ല.

നെഹ്‌റുവുമായും ഇന്ദിരാ ഗാന്ധിയുമായും താരതമ്യങ്ങള്‍ പലപ്പോഴും ഉയര്‍ന്നുവരുന്നു. 1962ലെ ചൈന യുദ്ധത്തില്‍ നെഹ്‌റു പരാജയപ്പെട്ടിരുന്നു. എന്നാല്‍ 1971ലെ സൈനിക വിജയം ഉണ്ടായിരുന്നിട്ടും സമാധാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ ഇന്ദിരാഗാന്ധി പാകിസ്ഥാനോട് വളരെയധികം വഴങ്ങി. പിന്നീട് 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പാകിസ്ഥാനെ നിര്‍ണായകമായി ശിക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു.

എന്നാല്‍ പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി മോദി മിന്നലാക്രമണത്തിനും(2016) ബാലാക്കോട്ട് വ്യോമാക്രമണത്തിനും അനുമതി നല്‍കി.

സ്വയം പര്യാപ്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കല്‍

അധികാരമേറ്റെടുത്ത ശേഷം മോദി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കി. പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കീഴില്‍ 11 മുതല്‍ 12 ശതമാനം വരെയായിരുന്ന രാജ്യത്തെ പണപ്പെരുപ്പം ഇപ്പോള്‍ നാല് മുതല്‍ ആറ് ശതമാനം വരെയാണ്. മൂലധന ചെലവ് ഏകദേശം 1.87 ലക്ഷം കോടി രൂപയില്‍ നിന്ന് 11 ലക്ഷം കോടി രൂപയിലധികമായി ഉയര്‍ന്നു. ആറിരട്ടി വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിച്ചു

  • ദേശീയ പാതകള്‍ 91,000 കിലോമീറ്ററില്‍(2014) നിന്ന് 146,000 കിലോമീറ്ററായി വളര്‍ന്നു.
  • മെട്രോ റെയില്‍ 248 കിലോമീറ്ററില്‍ നിന്ന് 1000 കിലോമീറ്ററായി വളര്‍ന്നു

ധീരമായ തീരുമാനങ്ങള്‍

  • ജിഎസ്ടി: രാഷ്ട്രീയ അപകടസാധ്യതകള്‍ക്കിടയിലും മോദി വളരെക്കാലം വൈകി കിടന്ന ചരക്ക് സേവന നികുതി നടപ്പിലാക്കി.
  • ഡിജിറ്റല്‍ ഇന്ത്യ: അതിവേഗ ഇന്റര്‍നെറ്റും ഡിജിറ്റല്‍ പേയ്‌മെന്റുകലും വിദൂര ഗ്രാമങ്ങളിലേക്കും വന്നെത്തി.
  • ജന്‍ധന്‍ അക്കൗണ്ടുകള്‍: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുകള്‍ ലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിച്ചു.
  • ആര്‍ട്ടിക്കിള്‍ 370: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ധീരമായ രാഷ്ട്രീയ നീക്കം നടത്തി
  • ക്ലീന്‍ ഇന്ത്യ ദൗത്യം: രാജ്യമെമ്പാടുമായി 120 മില്ല്യണിലധികം ശൗചാലയങ്ങള്‍ നിര്‍മിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഇന്ത്യയുടെ സാംസ്‌കാരിക പുനരുജ്ജീവനത്തിന്റെ പ്രതീകമായി കണക്കാപ്പെടുന്നു. ആ സാക്ഷാത്കാരത്തില്‍ മോദിക്കുള്ള പങ്ക് വളരെ വലുതാണ്.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞതുപോലെ മോദിയുടെ സുസ്ഥിരമായ ജനപ്രീതി മറ്റ് നേതാക്കളെ പോലും അസൂയപ്പെടുത്തുന്നു. പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്നിട്ട് ഒരു ദശാബ്ദം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ജനങ്ങളുമായുള്ള ബന്ധം ശക്തമായി തുടരുകയാണ്.