ടോയ്‌ലെറ്റ് എന്നു കരുതി വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചു; യാത്രക്കാരൻ കസ്റ്റഡിയിൽ Passenger arrested after trying to enter planes cockpit thinking it was a toilet | India
Last Updated:
വിമാനം ലാൻഡ് ചെയ്ത ശേഷമാണ് യാത്രക്കാരൻ കോക്ക്പിറ്റിനടുത്തെത്തി അകത്തേക്ക് കയറാൻ ശ്രമിച്ചത്
ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ഒരു യാത്രക്കാരൻ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചു. വിമാനം വാരണാസിയിൽ ലാൻഡ് ചെയ്ത ശേഷമാണ് യാത്രക്കാരൻ കോക്ക്പിറ്റിനടുത്തെത്തി അകത്തേക്ക് കയറാൻ ശ്രമിച്ചത്. ജീവനക്കാർ അയാളെ കസ്റ്റഡിയിൽ എടുക്കുകയും ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.അതേസമയം ടോയ്‌ലെറ്റ് തിരയുന്നതിനിടെ അബദ്ധത്തിൽ കോക്ക്പിറ്റ് പ്രവേശന സ്ഥലത്തേക്ക് സമീപിച്ചെന്നാണ് യാത്രക്കാരൻ പറയുന്നത്. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് എട്ട് പേരെയും സി.ഐ.എസ്.എഫിന് കൈമാറി.
“വാരണാസിയിലേക്കുള്ള ഞങ്ങളുടെ വിമാനങ്ങളിലൊന്നിൽ, ഒരു യാത്രക്കാരൻ ടോയ്‌ലറ്റ് തിരയുന്നതിനിടെ കോക്ക്പിറ്റ് പ്രവേശന സ്ഥലത്തേക്ക് സമീപിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് വിമാനത്തിൽ നിലവിലുള്ളത്.അതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നു. ലാൻഡിംഗ് സമയത്ത് ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിരുന്നു. നിലവിൽ അന്വേഷണം നടക്കുകയാണ്’-എയര്‍ ഇന്ത്യ വക്താവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
കൂടെയുണ്ടയിരുന്ന മറ്റ് യാത്രക്കാരെ ചോദ്യം ചെയ്തതതിൽ നിന്നും കോക്പിറ്റിൽ കയറാൻ ശ്രമിച്ച വ്യക്തി ആദ്യമായിയാണ് വിമാനത്തിൽ യാത്രചെയ്യുന്നതെന്ന് അറിയാൻ കഴിഞ്ഞെന്നും വിമാനത്തിന് സുരക്ഷാ ഭീഷണിയില്ലെന്നും എയർലൈൻ വ്യക്തമാക്കി.
New Delhi,Delhi
September 22, 2025 6:19 PM IST
ടോയ്‌ലെറ്റ് എന്നു കരുതി വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചു; യാത്രക്കാരൻ കസ്റ്റഡിയിൽ
