Leading News Portal in Kerala

100% റേഷന്‍ കാര്‍ഡുകളും ഡിജിറ്റൈസ് ചെയ്തു; 99% ഗുണഭോക്താക്കളെ ആധാറുമായി ബന്ധിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി | Comprehensive digitisation of ration cards complete says minister | India


Last Updated:

ക്ലീന്‍ എനര്‍ജി പദ്ധതികളായ പിഎം കുസുമ്, പിഎം സൂര്യ ഘര്‍ എന്നിവയുടെ നടത്തിപ്പിലെ പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി

പ്രഹ്ലാദ് ജോഷിപ്രഹ്ലാദ് ജോഷി
പ്രഹ്ലാദ് ജോഷി

ഇന്ത്യയിലുടനീളമുള്ള റേഷന്‍ കാര്‍ഡുകളുടെ (ration card) സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്‍ നടപ്പാക്കിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി (Prahlad Joshi). പുനരുപയോഗ ഊര്‍ജ്ജ വകുപ്പിന്റെയും ചുമതല വഹിക്കുന്നത് പ്രഹ്ലാദ് ജോഷിയാണ്. 99 ശതമാനം ഗുണഭോക്താക്കളെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. നെറ്റ്‍വര്‍ക്ക് 18 ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള മറ്റ് പരിഷ്‌കരണ പരിപാടികളെ കുറിച്ചും മന്ത്രി സംസാരിച്ചു. അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയിട്ടുണ്ടെന്നും ഇന്‍പുട്ട് ക്രെഡിറ്റ് റീഫണ്ടുകള്‍ക്കായുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ബിസിനസുകള്‍ക്ക് വലിയ ആശ്വാസം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരെ സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ ആശ്വാസം മറ്റെന്താണെന്നും മന്ത്രി ചോദിച്ചു.

അദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പായ പുനരുപയോഗ ഊര്‍ജ്ജ മേഖലയെ കുറിച്ചും മന്ത്രി സംസാരിച്ചു. ഒപ്പിടാത്ത വൈദ്യുതി വാങ്ങല്‍ കരാറുകളുമായി (പിപിഎ) ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കാന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു. എല്ലാ മുഖ്യമന്ത്രിമാരോടും ഈ വിഷയം ഏറ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന വൈദ്യുതി നിയന്ത്രണ ഏജന്‍സികളും ചിലപ്പോള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ലീന്‍ എനര്‍ജി പദ്ധതികളായ പിഎം കുസുമ്, പിഎം സൂര്യ ഘര്‍ എന്നിവയുടെ നടത്തിപ്പിലെ പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ പിഎം കുസുമ് പദ്ധതിയില്‍ പങ്കാളിത്തം കുറവായിരുന്നെങ്കിലും കാര്‍ഷിക മേഖലയെ സൗരോര്‍ജ്ജവല്‍ക്കരിക്കുന്നതിനുള്ള പുതുക്കിയ പതിപ്പ് പിഎം കുസുമ് 2.0 മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് പദ്ധതികളിലുമായി രാജ്യത്ത് 12-13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം സൂര്യ ഘര്‍ പദ്ധതി വഴി 65 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പിഎം കുസുമ് പദ്ധതി നടത്തിപ്പിനായി ഉപയോഗശൂന്യമായി കിടക്കുന്നതോ തരിശായി കിടക്കുന്നതോ ആയ ഭൂമി പാട്ടത്തിന് ഏറ്റെടുക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

100% റേഷന്‍ കാര്‍ഡുകളും ഡിജിറ്റൈസ് ചെയ്തു; 99% ഗുണഭോക്താക്കളെ ആധാറുമായി ബന്ധിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി