Agni-Prime Missile: ട്രെയിനിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം; പാകിസ്ഥാനും ചൈനയും ദൂരപരിധിക്കുള്ളില്‍| Agni Prime Missile Successfully Launched from Train Pakistan and China Within Range | India
Last Updated:
2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈല്‍. റെയിൽ പാളത്തിലൂടെ ചലിക്കുന്ന ലോഞ്ചറിൽനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈ പരീക്ഷണപ്പറക്കലോടെ ഇന്ത്യയും ഇടംപിടിച്ചെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: രണ്ടായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-പ്രൈം മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് വിക്ഷേപണം നടത്തിയത്. പ്രത്യേകം രൂപകൽപനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. വിക്ഷേപണത്തില്‍ പങ്കാളികളായ ഏജന്‍സികളെ മന്ത്രി അഭിനന്ദിച്ചു.
2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈല്‍. റെയിൽ പാളത്തിലൂടെ ചലിക്കുന്ന ലോഞ്ചറിൽനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈ പരീക്ഷണപ്പറക്കലോടെ ഇന്ത്യയും ഇടംപിടിച്ചെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി), സായുധസേന എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
India has carried out the successful launch of Intermediate Range Agni-Prime Missile from a Rail based Mobile launcher system. This next generation missile is designed to cover a range up to 2000 km and is equipped with various advanced features.
The first-of-its-kind launch… pic.twitter.com/00GpGSNOeE
— Rajnath Singh (@rajnathsingh) September 25, 2025
സ്വന്തം ആവശ്യങ്ങള്‍ക്കായി നിർമിക്കുക എന്നത് മാത്രമല്ല, നൂതന സാങ്കേതികവിദ്യയുടെയും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി ലോകത്തിന് മുന്നില്‍ ഇന്ത്യയെ മാറ്റാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കുക എന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചില്‍നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് ചൈനയും പാകിസ്ഥാനും കടന്നെത്താനാവും. റെയില്‍ ശൃംഖലയിലൂടെ വലിയ തയാറെടുപ്പുകള്‍ ഇല്ലാതെത്തന്നെ യഥേഷ്ടം കൊണ്ടുനടന്ന് വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Summary: India has test-fired the Agni Prime missile from a rail-based launcher for the first time, joining a small group of nations with this capability.
New Delhi,New Delhi,Delhi
September 25, 2025 9:52 PM IST
Agni-Prime Missile: ട്രെയിനിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം; പാകിസ്ഥാനും ചൈനയും ദൂരപരിധിക്കുള്ളില്‍
