ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ| Sonam Wangchuk Arrested After Violent Protests Erupt in Ladakh | India
Last Updated:
ലഡാക്കിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ മരിക്കുകയും 90-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ലേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ലഡാക്കിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ മരിക്കുകയും 90-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50-ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
September 26, 2025 3:45 PM IST
