Leading News Portal in Kerala

ദുബായില്‍ നിന്നെത്തിയ 13.48 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച് കസ്റ്റംസ് പിടിച്ചു ; 1.8 ലക്ഷം രൂപ പിഴ അടച്ച് എടുക്കാൻ ഹൈക്കോടതി|Customs seize man’s Rolex watch worth 13.48 lakhs from Dubai HC orders fine of 1.8 lakhs | India


Last Updated:

13 ലക്ഷം രൂപ വില വരുന്ന മോഡല്‍ നമ്പര്‍ 126610LV വാച്ച് ആണ് കസ്റ്റംസ് പിടികൂടിയത്

News18News18
News18

ദുബായില്‍ നിന്നും ഡല്‍ഹിയില്‍ വന്നിറങ്ങിയ യുവാവിന്റെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത റോളക്‌സ് വാച്ച് പിഴ അടച്ച് വീണ്ടെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 2024 മാര്‍ച്ച് 7-നാണ് സംഭവം നടന്നത്. ഇന്ത്യന്‍ പൗരനും ദുബായില്‍ താമസിക്കുന്നയാളുമായ മഹേഷ് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് റോളക്‌സ് വാച്ച് പിടിച്ചെടുക്കുകയും തടങ്കല്‍ റെസീപ്റ്റ് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് 2025 ജനുവരി 30-ന് വാച്ച് വീണ്ടെടുക്കാന്‍ അനുവദിച്ചുകൊണ്ട് കസ്റ്റംസ് വകുപ്പ് ഉത്തരവിറക്കി. വ്യവസ്ഥകള്‍ ലംഘിച്ചാണ് വാച്ച് ഇറക്കുമതി ചെയ്തതെന്നും യാത്രക്കാരുടെ ബാഗേജായി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തെറ്റായ മാര്‍ഗ്ഗം ഉപയോഗിച്ചതായും ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റോളക്‌സ് വാച്ച് പിടികൂടിയത്. മാത്രമാല്ല ഒരു വാച്ച് വാണിജ്യ ഉപയോഗത്തിനുവേണ്ടിയുള്ളതാണെന്നും വ്യക്തിഗത ആവശ്യത്തിനായി ഉള്ളതല്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം.13,48,500 രൂപ വില വരുന്ന മോഡല്‍ നമ്പര്‍ 126610LV വാച്ച് ആണ് കസ്റ്റംസ് പിടികൂടിയത്.

ജനുവരി 30-ന് ഇറക്കിയ ഉത്തരവ് പ്രകാരം വാച്ച് 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാനായിരുന്നു കസ്റ്റംസ് അനുമതി നല്‍കിയത്. എന്നാല്‍ കസ്റ്റംസ് ആക്ട് പ്രകാരം ഉത്തരവ് ലഭിച്ച് 120 ദിവസത്തിനുള്ളില്‍ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഇതിന് യുവാവിന് സാധിച്ചില്ല. മഹേഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോഴേക്കും ഈ കാലയളവ് അവസാനിക്കുകയായിരുന്നു.

യുവാവ് ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരനായതിനാലും ആധികാരികമായ റെസിഡന്റ് ഐഡന്റിന്റി കാര്‍ഡ് ഉള്ളതിനാലും പിഴ അടച്ച് വാച്ച് വീണ്ടെടുക്കുകയും വീണ്ടും കയറ്റുമതി ചെയ്യാമെന്നും ഉത്തരവില്‍ പറഞ്ഞു. വീണ്ടും കയറ്റുമതി ചെയ്യാന്‍ മാത്രം വാച്ച് റെഡീം ചെയ്യാമെന്നും വ്യവസ്ഥയുണ്ട്.

ഉത്തരവിനെതിരെ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അങ്ങനെ സെപ്റ്റംബര്‍ 17-ന് കേസില്‍ അദ്ദേഹം ഭാഗികമായി വിജയിച്ചു. വാച്ച് വീണ്ടെടുക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ജസ്റ്റിസ് എം പ്രതിഭാ സിംഗ് ആണ് വാച്ച് വീണ്ടെടുക്കാന്‍ അനുമതിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മാത്രമല്ല കസ്റ്റംസിനെ നിഗമനങ്ങളെ കോടതി തള്ളുകയും ചെയ്തു. ഒരു റോളക്‌സ് വാച്ച് വാണിജ്യ ആവശ്യത്തിനുള്ളതായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. അത് വ്യക്തിഗത ഉപയോഗത്തിനായി സൂക്ഷിക്കാന്‍ സാധിക്കാത്തതിന് കാരണമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വാച്ച് വീണ്ടെടുക്കാനുള്ള അവസരം കസ്റ്റംസ് പരാതിക്കാരന് നല്‍കിയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഒക്ടോബര്‍ 31-നകം പിഴ അടച്ച് വാച്ച് വീണ്ടെടുക്കാമെന്ന് കോടതി പറഞ്ഞു.

ഭാവിയില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നറിയിപ്പും നല്‍കി.

മലയാളം വാർത്തകൾ/ വാർത്ത/India/

ദുബായില്‍ നിന്നെത്തിയ 13.48 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച് കസ്റ്റംസ് പിടിച്ചു ; 1.8 ലക്ഷം രൂപ പിഴ അടച്ച് എടുക്കാൻ ഹൈക്കോടതി