Leading News Portal in Kerala

പൂജാ ദിവസം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കിയില്ല; 25കാരി ജീവനൊടുക്കി 25-year-old woman ends her life after husband refuses to gift her saree on Karwa Chauth puja day | India


Last Updated:

10 മാസം മുന്നെയാണ് യുവതിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കര്‍വാ ചൗത്ത് ആചരിച്ചതിന് ശേഷം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കര്‍വാ ചൗത്ത് ആചരിച്ചത്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനുംവേണ്ടി വളരെയധികം ഭക്തിയോടെ ഉപവാസം അനുഷ്ഠിക്കുന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. അന്നേ ദിവസം വൈകുന്നേരം ചന്ദ്രനെ കാണുന്നതോടെ വ്രതം അവസാനിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഷാജഹാൻ പൂരിലാണ് കുടുംബം മുഴുവന്‍ സന്തോഷത്തോടെ പങ്കെടുത്തുകൊണ്ടിരുന്ന ഉത്സവം പെട്ടെന്ന് ദാരുണമായ അനുഭവത്തിലേക്ക് വഴിമാറിയത്.

കര്‍വാചൗത്ത് ആചരണത്തിന് ശേഷം ഭര്‍ത്താവ് ധർമപാലുവുമായി വഴക്കിട്ട ബാബ്ലി എന്ന യുവതിയാണ് ജീവനൊടുക്കിയതെന്ന് ട്രൂസ്റ്റോറിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. കര്‍വാ ചൗത്തിന് സമ്മാനമായി സാരി ലഭിക്കാത്തതിനാല്‍ യുവതി ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് പോസ്റ്റില്‍ പറയുന്നു. തനിക്ക് ഒരു പുതിയ സാരി സമ്മാനമായി വാങ്ങി നല്‍കണമെന്ന് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് അത് നിരസിച്ചു.

ഇത് ദമ്പതികള്‍ക്കിടയില്‍ ചൂടേറിയ തര്‍ക്കത്തിലേക്ക് നയിച്ചു. ഭര്‍ത്താവ് പുതിയ സാരി വാങ്ങി നല്‍കാത്തതില്‍ ദേഷ്യത്തിലായ ബബ്ലി ഉടന്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ബബ്ലിയുടെയും ധര്‍മപാലിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 മാസം മാത്രമെ ആയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

ബബ്ലിയുടെ പെട്ടെന്നുള്ള ദാരുണമായ മരണം അവരുടെ കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും അതീവ ദുഃഖത്തിലാഴ്ത്തി. മരണ വിവരം ബന്ധുക്കളും നാട്ടുകാരും ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബബ്ലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ബബ്ലി നിരാശയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ഇതാണ് ജീവനൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായും അവർ പറഞ്ഞു.