Leading News Portal in Kerala

‘ഇതൊരു പാഠമാകണം’; ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമത്തില്‍ മധ്യപ്രദേശ് മന്ത്രി|MP Minister’s Remark On Molestation Of Australian Women Cricketers | India


Last Updated:

ക്രിക്കറ്റ് താരങ്ങള്‍ അവരുടെ ജനപ്രീതി കാരണം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി

News18
News18

ഇന്‍ഡോറില്‍ രണ്ട് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയ്‌വര്‍ഗിയ. ക്രിക്കറ്റ് താരങ്ങള്‍ സംഭവത്തില്‍ നിന്നും പാഠം പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

താരങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികളെയോ സുരക്ഷാ ഉഗ്യോഗസ്ഥരെയോ മുന്‍കൂട്ടി അറിയിക്കണമായിരുന്നുവെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.

താരങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കുറഞ്ഞത് പ്രാദേശിക തലത്തിലുള്ള ഒരാളോടെങ്കിലും പറയണമായിരുന്നു. പ്രാദേശിക ഭരണകൂടത്തെയോ സുരക്ഷാ ചുമതലയുള്ളവരെയോ ഇക്കാര്യം അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ അവരുടെ ജനപ്രീതി കാരണം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആവേശഭരിതരായ ആരാധകരെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താരങ്ങള്‍ വളരെ ജനപ്രിയരാണ്. ഈ സംഭവം എല്ലാവര്‍ക്കും ഒരു പഠമാണെന്നും അവര്‍ക്ക് ഒരു പാഠമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രണ്ട്  ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഒരു കഫേയിലേക്ക് നടക്കുന്നതിനിടയില്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്നാണ് വിജയ്‌വര്‍ഗിയയുടെ പരാമര്‍ശം.

കേസില്‍ സംശാസ്പദമായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി താരങ്ങളെ അനവാശ്യമായി സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്തതായും ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വഴി പരാതി നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.

സംഭവം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ വിഷയത്തില്‍ ആഞ്ഞടിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ത്തിയ ലജ്ജാകരമായ കളങ്കം എന്നാണ് സംഭവത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഇതൊരു പാഠമാകണം’; ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമത്തില്‍ മധ്യപ്രദേശ് മന്ത്രി