‘മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കും’: ന്യൂസ്18 പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ| NDA Will Win Bihar Polls With Two-Thirds Majority says Amit Shah at News18 Event | India
Last Updated:
“ഇരട്ട എഞ്ചിൻ സർക്കാർ” ഭരിച്ച 11 വർഷത്തിനുള്ളിൽ ബിഹാർ വലിയ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് എൻഡിഎ ഭരണത്തിൻ കീഴിൽ കൈവരിച്ച പുരോഗതി എടുത്തുകാട്ടി അമിത് ഷാ പറഞ്ഞു
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എൻഡിഎ അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ് 18 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ വ്യക്തമായ ഒരു എൻഡിഎ തരംഗം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത്തവണ സഖ്യം സീറ്റുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. “ഇരട്ട എഞ്ചിൻ സർക്കാർ” ഭരിച്ച 11 വർഷത്തിനുള്ളിൽ, നിതീഷ് കുമാറും ബിജെപിയും മുമ്പ് നയിച്ച ഭരണകാലത്തെ അപേക്ഷിച്ച് ബിഹാർ വലിയ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു എന്ന് എൻഡിഎ കാലത്തെ വികസനം അക്കമിട്ട് നിരത്തി അമിത് ഷാ പറഞ്ഞു.
നിലവിലെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ഭരണനിർവഹണം, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമപദ്ധതികളുടെ വിതരണം എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, 8.52 കോടി ആളുകൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചതായും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രകാരം 6.6 കോടി ജൻ ധൻ അക്കൗണ്ടുകൾ തുറന്നതായും അമിത് ഷാ ന്യൂസ്18-നോട് പറഞ്ഞു.
“കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നിതീഷ് കുമാർ ബിഹാറിനെ ‘ജംഗിൾ രാജി’ൽ നിന്ന് (അരാജകത്വ ഭരണത്തിൽ നിന്ന്) പുറത്തുകൊണ്ടുവന്നു,” അദ്ദേഹം പറഞ്ഞു.
“ലാലു ജിക്ക് മകൻ മുഖ്യമന്ത്രി ആകണം, സോണിയ ജിക്ക് മകൻ പ്രധാനമന്ത്രി ആകണം. നിങ്ങളുടെ മക്കൾക്ക് വേണ്ടി ബിഹാറിലോ ഡൽഹിയിലോ ഒഴിവില്ലെന്ന് ഞാൻ ഇരുവരോടും പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിതീഷ് ജിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, അതിൽ ആശയക്കുഴപ്പമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.” – പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
“ബിഹാറിൽ മുഖ്യമന്ത്രി പദവിക്ക് ഒഴിവില്ല, നിതീഷ് ആണ് മുഖ്യമന്ത്രി. ഇവിടെ ആശയക്കുഴപ്പമില്ല”- അമിത് ഷാ വീണ്ടും ഓർമിപ്പിച്ചു.
New Delhi,New Delhi,Delhi
October 29, 2025 9:07 PM IST
‘മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കും’: ന്യൂസ്18 പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ
