Delhi Red Fort Blast | ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു; ഒരു മരണം എന്ന് റിപ്പോർട്ട് | Car Explodes Near Red Fort Metro Station’s Gate In Delhi | India
ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം .
ഈ സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീ സമീപത്തുണ്ടായിരുന്ന മൂന്ന് മുതൽ നാല് വാഹനങ്ങളിലേക്ക് പടർന്നതായി ഡൽഹി ഫയർ സർവീസസ് (ഡി.എഫ്.എസ്.) അറിയിച്ചു.
വൈകുന്നേരം 6:55 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ ഏഴ് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണത്തിലാക്കി. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഡി.എഫ്.എസ്. സിഎൻഎൻ-ന്യൂസ് 18-നോട് സ്ഥിരീകരിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്.