ജമ്മു കശ്മീര്‍ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ഏഴുമരണം | Seven people were killed 27 Injured after explosives go off Jammu and kashmir’s police station | India
Last Updated:
ഫരീദാബാദ് കേസുമായി ബന്ധപ്പെട്ട വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും വാഹനങ്ങൾക്കും തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ അപകടം ഉണ്ടായത്.
ഫരീദാബാദ് ഭീകരവാദ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ മുസ്സമ്മിൽ ഗനായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പോലീസും ഫോറൻസിക് ടീമും പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം.
Srinagar,Jammu and Kashmir
November 15, 2025 6:55 AM IST
