രണ്ട് മണ്ഡലങ്ങളിൽ നോട്ടയ്ക്കും പിന്നിലായി ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം Congresss heavy defeat in Bihar behind Nota in two constituencies | India
Last Updated:
ബിഹാറിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 6 സീറ്റു മാത്രമാണ് നേടാനായത്
രണ്ട് മണ്ഡലങ്ങളിൽ നോട്ടയ്ക്കും പിന്നിലായി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം. സിക്കന്ദര, സുൽത്താൻഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് നോട്ടയ്ക്കും പിന്നിലായി ഫിനിഷ് ചെയ്തത്.ബിഹാറിൽ ആകെ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 6 സീറ്റുകളിൽമാത്രമാണ് വിജയം നേടാനായത്.
ആർെജഡിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടിയ സിക്കന്ദര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനോദ് കുമാർ ചൗധരിക്ക് ലഭിച്ചത് 1803 വോട്ടുകൾ മാത്രമാണ്.ഇവിടെ നോട്ടയ്ക്ക് 3825 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ എച്ച്എഎം സ്ഥാനാർഥി പ്രഫുൽ കുമാർ 23907 വോട്ടുകൾനേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്. ആർജെഡിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്ത് ജൻ സുരാജ് പാർട്ടിയാണ്.
സുൽത്താൻഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥിയായ ലലൻ കുമാറിന് ലഭിച്ചത് 2754 വോട്ടുകൾ മാത്രമാണ്. ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 4108 വോട്ടുകളാണ്.31136 വോട്ടുകൾ നേടി ജെഡിയു സ്ഥാനാർത്ഥി മണ്ഡലത്തിൽ വിജയിച്ചപ്പോൾ ആർജെഡി രണ്ടാം സ്ഥാനത്തെത്തി.
ആകെ 238 മണ്ഡലങ്ങളിലേക്ക് മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 68 ഇടത്ത് നോട്ടയ്ക്ക് പിന്നിലായി. ഒരു സീറ്റിൽ പോലും ജെഎസ്പി യ്ക്ക് വിജയിക്കാനുമായില്ല.83 മണ്ഡലങ്ങളിൽ മത്സരിച്ച് ആം ആദ്മി പാർട്ടിയും 75 ഇടത്ത് നോട്ടയ്ക്ക് പിന്നിലായി.
New Delhi,Delhi
November 15, 2025 3:28 PM IST
