Leading News Portal in Kerala

രാജസ്ഥാനിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആർ ജോലി സമ്മർദം മൂലമെന്ന് കുടുംബം BLO commits ends his life in Rajasthan family says it was due to sir work pressure with | India


Last Updated:

ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ് ജീവനൊടുക്കിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി (ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ജീവനൊടുക്കി. നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ  മുകേഷ് ജംഗിദ് (45) ആണ് ജീവനൊടുക്കിയത്.

എസ്‌ഐആർ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ജോലികളിൽ മുകേഷ് കടുത്ത സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.ബിന്ദയക റെയിൽവേ ക്രോസിന് സമീപം ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്.

സംഭവത്തിന് തൊട്ടുമുമ്പ് അദ്ദേഹം മോട്ടോർ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു.സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും സഹോദരൻ പറഞ്ഞു.