Leading News Portal in Kerala

തേജസ് അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു Indian Air Force announces inquiry into Tejas fighter get crash at Dubai Air Show | India


Last Updated:

ദുബായ് എയർ ഷോയിൽ കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു തേജസ് യുദ്ധവിമാനം തകർന്നു വീണത്

വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

ദുബായ് എയഷോയിൽ പങ്കെടുത്ത ഇന്ത്യയുടെ തദ്ദേശനിര്‍മിത യുദ്ധവിമാനം തേജസ് വെള്ളിയാഴ്ച വ്യോമാഭ്യാസ പ്രദർശനത്തിനിടെ തകർന്നുവീണതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു . അപകടത്തിൽ മാരകമായി പരിക്കേറ്റ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി  ഖേദിക്കുന്നതായും ഈ സമയത്ത് ദുഃഖിതരായ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നുവെന്നും വ്യോമസേന വ്യക്തമാക്കി.അപകടകാരണം കണ്ടെത്തുന്നതിനായി ഒരു അന്വേഷണ കോടതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു.