ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു PM Modi unveils worlds tallest statue of Lord Ram in south Goa | India
Last Updated:
ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും
ഗോവയിലെ ശ്രീസംസ്ഥാൻ ഗോകർൺ പാർതഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.പ്രശസ്ത ശില്പി രാം സുതാർ ആണ് ശിൽപം രൂപകൽപ്പന ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ എന്നാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി മഠത്തിൽ പ്രാർത്ഥന നടത്തി.
ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും അദ്ദേഹം പുറത്തിറക്കും. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, സംസ്ഥാന മന്ത്രിസഭാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീ സംസ്ഥാന ഗോകർണ പാർത്ഥഗലി ജീവോത്തം മഠം ആദ്യത്തെ ഗൗഡ് സരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ്. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധവാചാര്യ സ്ഥാപിച്ച ദ്വൈത ക്രമമാണ് ഇവിടെ പിന്തുടരുന്നത്. കുശാവതി നദിയുടെ തീരത്തുള്ള ദക്ഷിണ ഗോവയിലെ ഒരു ചെറിയ പട്ടണമായ പാർത്ഥഗലിയിലാണ് മഠത്തിന്റെ ആസ്ഥാനം.
കാലങ്ങളായി ആത്മീയ കേന്ദ്രമായി സേവനമനുഷ്ഠിച്ചിരുന്ന മഠം പൂർണ്ണമായും നവീകരിച്ച് ആധുനിക രൂപം നൽകിയിട്ടുണ്ടെന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി ദിഗംബർ കാമത്ത് പറഞ്ഞു. മഠ പാരമ്പര്യത്തിന്റെ 550 വർഷങ്ങൾ ആഘോഷിക്കുന്നതിനായി നവംബർ 27 മുതൽ ഡിസംബർ 7 വരെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
November 28, 2025 5:15 PM IST
