Leading News Portal in Kerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു|leopard kills 4 year old boy in valparai child attack while playing in yard | India


Last Updated:

പുള്ളിപ്പുലിയാണ് കുട്ടിയെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

News18
News18

തമിഴ്‌നാട്: വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ നാലുവയസുകാരൻ മരിച്ചു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകനായ സൈബുൾ ആണ് മരിച്ചത്. പ്രദേശത്ത് പുലിയുടെ ആക്രമണം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

തുടർന്ന് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ തേയിലത്തോട്ടത്തിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. പുള്ളിപ്പുലിയാണ് കുട്ടിയെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം വാൽപാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങൾ കാരണം കടുത്ത ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ.