ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’നെ വിമർശിച്ച കോളേജ് അധ്യാപികയെ പിരിച്ചുവിട്ടു| College Teacher Fired for Criticizing Indias Operation Sindoor on Social Media | India
Last Updated:
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി രാഷ്ട്രീയനേട്ടങ്ങൾ ലക്ഷ്യംവെച്ചുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാരാണ് അതിന് ഇരയാകുന്നതെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സമൂഹമാധ്യമ പോസ്റ്റ്
ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പുകളിട്ട അസിസ്റ്റന്റ് പ്രൊഫസറെ ചെന്നൈയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (SRMIST)പിരിച്ചുവിട്ടു. എസ്ആർഎമ്മിന്റെ കരിയർ സെന്റർ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന എസ് ലോറയുടെ പ്രവൃത്തി അധാർമികമായിരുന്നെന്നു വ്യക്തമായതിനെത്തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി രാഷ്ട്രീയനേട്ടങ്ങൾ ലക്ഷ്യംവെച്ചുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാരാണ് അതിന് ഇരയാകുന്നതെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലോറ മേയ് 7ന് പങ്കുവെച്ച സമൂഹമാധ്യമ സന്ദേശങ്ങൾ. സംഘർഷം മൂർച്ഛിച്ചാൽ ലോക്ഡൗൺ, പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം തുടങ്ങിയവയും ആളപായവും ഉണ്ടാവുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: The SRM Institute of Science and Technology (SRMIST) in Chennai has dismissed an assistant professor for posting comments on social media criticising ‘Operation Sindoor,’ the military action taken by India targeting Pakistani terrorist centers in retaliation for the Pahalgam terrorist attack. The termination order states that the action was taken after it was determined that the actions of S. Lora, who was an Assistant Professor in SRM’s Career Centre Directorate, were unethical.
Chennai,Tamil Nadu
December 08, 2025 10:15 AM IST
