‘സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയം’: ദീപം വിവാദത്തിൽ ബിജെപിക്കെതിരെ സ്റ്റാലിന്റെ പരോക്ഷ വിമർശനം Creating division in society is cheap politics Stalins indirect criticism of BJP over karthika lamp controversy | India
Last Updated:
തിരുപ്പരൻകുണ്ഡ്രത്ത് കാര്‍ത്തിക ദീപം കൊളുത്തിയത് പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായാണെന്നും സ്റ്റാലിൻ
കാർത്തിക ദീപം വിവാദത്തിനിടെ ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നത് ആത്മീയതയല്ല, മറിച്ച് ഏറ്റവും മോശം തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് സ്റ്റാലിൻ പറഞ്ഞു.തന്റെ സർക്കാർ എപ്പോഴും തമിഴ്‌നാടിന്റെ വളർച്ചയെയും വികസനത്തെക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നും എന്നാൽ മറ്റു ചിലരുടെ ശ്രദ്ധ രാഷ്ട്രീയ നേട്ടത്തിനായി വിവാദങ്ങൾ സൃഷ്ടിക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.കാർത്തിക ദീപം വിളക്ക് കൊളുത്തിയത് പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.
“ഡിസംബർ 3 ന് തിരുപ്പറൻകുന്ദ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും കുന്നിലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലും കാർത്തിക ദീപം തെളിച്ചു,” അദ്ദേഹം പറഞ്ഞു. അനുബന്ധ പ്രാർത്ഥനകളും ആചാരങ്ങളും പൂർത്തിയാക്കിയത് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.പ്രദേശവാസികൾക്കും യഥാർത്ഥ ഭക്തർക്കും ഇതിനെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരുന്നുവെന്നും ഒരു പ്രശ്നവുമില്ലാതെ ദർശനം പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ തർക്കത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലായെന്നും സ്റ്റാലിൻ പറഞ്ഞു.
ആത്മീയത എന്നത് ജനങ്ങൾക്കിടയിൽ ഐക്യം വളർത്തുക, മനസ്സമാധാനം കൊണ്ടുവരിക, നന്മ ചെയ്യുക എന്നിവയാണ്.ചിലരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനകൾ തീർച്ചയായും ആത്മീയതയല്ല. അത് ഏറ്റവും മോശം തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Chennai,Tamil Nadu
December 08, 2025 12:52 PM IST
‘സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയം’: ദീപം വിവാദത്തിൽ ബിജെപിക്കെതിരെ സ്റ്റാലിന്റെ പരോക്ഷ വിമർശനം
