Leading News Portal in Kerala

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്  Keralite pr ramesh appointed as central information commisioner | India


Last Updated:

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്

News18
News18

കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളി . ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറായി നിയമിതനായത്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്.

തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് പിആർ രമേശ്. അച്ഛൻ പരേതനായ പ്രൊഫ പി രാമദാസ് (എൻഎസ്എസ് കോളേജ് ), അമ്മ പരേതയായ അമ്മുണ്ണികുട്ടി അമ്മ (എൻഎസ്എസ്  ട്രെയിനിങ് സ്കൂൾ ഹെഡ്മിസ്ട്രസ്).

പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്റർ ഭാര്തി ജെയ്ൻ ആണ് ഭാര്യ.